എ ബി ബിനിൽ സംവിധാനം

ഇന്ദ്രൻസ് നായകനാകുന്ന വാമനന്‍ വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍. ഹൊറര്‍ സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. നൂറോളം തിയറ്ററുകളിലാണ് ചിത്രം എത്തുന്നത്. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച് എ ബി ബിനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു റിസോർട്ട് മാനേജരുടെ വേഷത്തിലാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ എത്തുന്നത്. 

വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. പുതുതായി വാങ്ങിയ വീട്ടിലേക്ക് വാമനൻ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനു ശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു. സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : ബിഗ് സ്ക്രീനില്‍ വീണ്ടും അടികൂടാന്‍ ആന്‍റണി വര്‍ഗീസ്; 'ആര്‍ഡിഎക്സി'ന് ഇന്ന് ആരംഭം

സമ അലി സഹ നിർമ്മാതാവായ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപ്പറമ്പില്‍, സുമ മേനോൻ എന്നിവരാണ്. അരുൺ ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ് ആണ്. എഡിറ്റിംഗ് സൂരജ് അയ്യപ്പൻ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, കലാസംവിധാനം നിഥിൻ എടപ്പാൾ, മേക്കപ്പ് അഖിൽ ടി രാജ്, വസ്ത്രാലങ്കാരം സൂര്യ ശേഖർ, പിആർ ആന്റ് മാർക്കറ്റിങ് കൺടന്റ് ഫാക്ടറി, സോഷ്യൽ മീഡിയ മാർക്കറ്റിങ് ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബർ 16ന് തിയറ്ററുകളിൽ എത്തിക്കുന്നത്.