വാരിസില്‍ വിജയ് നടത്തിയ കഠിനാദ്ധ്വാനവും വംശി എടുത്തുപറഞ്ഞു. ഡയലോഗുകളായാലും, ഡാന്‍സ് ആയാലും വീണ്ടും വീണ്ടും അദ്ദേഹം പരിശീലനം ചെയ്യുമായിരുന്നു. ഞങ്ങള്‍ പരാമാവധി പരിശ്രമിച്ചു. 

ചെന്നൈ: ബോക്സ്ഓഫീസില്‍ വലിയ നേട്ടമാണ് വിജയ് ചിത്രമായ വാരിസ് നേടുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. 200 കോടി ക്ലബിലേക്ക് ചിത്രം എത്തിയെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. പൊങ്കലിന് തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരേ ദിവസമാണ് എത്തിയത്. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവും വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസും. 

സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഇരു ചിത്രങ്ങള്‍ക്കും ലഭിച്ചത്. എല്ലാ മാര്‍ക്കറ്റുകളിലും വിജയ് ചിത്രത്തിനാണ് കളക്ഷനില്‍ മേല്‍ക്കൈ എന്നാണ് വിവരം. അതിനാല്‍ തന്നെ വിജയ് ചിത്രം ബോക്സ് ഓഫീസ് വിജയമാണ് എന്നതില്‍ സംശയമില്ല. പക്ഷെ പടത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് കുറവില്ല. അതില്‍ പ്രധാനപ്പെട്ടത് ഒരു ഫാമിലി ഡ്രാമയായ ചിത്രം സീരിയല്‍ പോലെയുണ്ട് എന്നതാണ്. ഇപ്പോള്‍ അതിന് മറുപടിയുമായി ചിത്രത്തിന്‍റെ സംവിധായകനായ വംശി പൈഡിപ്പള്ളി തന്നെ രംഗത്ത് എത്തി. 

സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് വംശി വിമര്‍ശനത്തിനെതിരെ പ്രതികരിച്ചത്. "നിങ്ങള്‍ക്ക് അറിയാമോ ഇന്നത്തെക്കാലത്ത് ഒരു ചിത്രം ഇറക്കാന്‍ എന്തൊക്കെ കഠിനമായ ജോലികള്‍ ചെയ്യണമെന്ന്?. ഒരോ സിനിമയും ഉണ്ടാക്കാന്‍ എത്രപേര്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാമോ? ജനങ്ങളെ എന്‍റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാന്‍ എത്ര പേരാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാമോ? ഒരോ ഫിലിംമേക്കറും ഒരോ ചിത്രവും ഉണ്ടാക്കാന്‍ ഒരോ ദിവസവും ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ഫിലിം മേക്കിംഗ് ഒരു തമാശയല്ല' - വംശി പറയുന്നു. 

ചിലര്‍ വാരിസിനെ ടിവി സീരിയല്‍ എന്ന് വിശേഷിപ്പിച്ചു. സീരിയല്‍ എന്താണ് മോശമാണോ. അത് മോശമാണെന്ന് കരുതുന്നില്ല. എല്ലാ ദിവസങ്ങളിലും എത്രപേരെയാണ് സീരിയലുകള്‍ എന്‍റര്‍ടെയ്ന്‍ ചെയ്യിക്കുന്നത്. ഒരിക്കലും സീരിയലുകളെ മോശമായി കാണരുത്. നിങ്ങള്‍ ഏത് വീട്ടില്‍ നോക്കിയാലും മുതിര്‍ന്നവര്‍ ടിവി സീരിയലുകള്‍ ആസ്വദിക്കുന്നത് കാണാം. ടിവി സീരിയലുകള്‍ ഉണ്ടാക്കുക എന്നതും ഒരു സര്‍ഗാത്മകമായ പണിയാണെന്നും വംശി അഭിമുഖത്തില്‍ പറഞ്ഞു.

വാരിസില്‍ വിജയ് നടത്തിയ കഠിനാദ്ധ്വാനവും വംശി എടുത്തുപറഞ്ഞു. ഡയലോഗുകളായാലും, ഡാന്‍സ് ആയാലും വീണ്ടും വീണ്ടും അദ്ദേഹം പരിശീലനം ചെയ്യുമായിരുന്നു. ഞങ്ങള്‍ പരാമാവധി പരിശ്രമിച്ചു. അതാണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക. ഫലം പിന്നെയാണ് കിട്ടുക എന്ന് വിജയ് എപ്പോഴും പറയുമായിരുന്നു. വിജയ് ആണ് എന്‍റെ റിവ്യൂ എഴുത്തുകാരന്‍, അദ്ദേഹമാണ് എന്‍റെ വിമര്‍ശകന്‍. അദ്ദേഹത്തിന് വേണ്ടിയാണ് ഈ പടം എടുത്തത് - വംശി പറയുന്നു. 

ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Scroll to load tweet…

ആദ്യവാര കളക്ഷനില്‍ ഞെട്ടിച്ച 10 തമിഴ് സിനിമകള്‍; എക്കാലത്തെയും ലിസ്റ്റ്

'വാരിസ്' അതിവേഗം കുതിക്കുന്നു, വിജയ് ചിത്രത്തിന് വമ്പൻ നേട്ടം, കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടു