വർഷങ്ങൾക്ക് ശേഷം 100 കോടി അടിക്കുമോ?ലാലേട്ടൻ മാനറിസത്തിലോ പ്രണവ്? ; സുചിത്ര മോഹൻലാലിന്‍റെ മറുപടി
ചിത്രത്തിലെ നായകകരില്‍ ഒരാളായാണ് പ്രണവ് എത്തുന്നത്. ചിത്രം കാണുന്നതിന് മുന്‍പുള്ള പ്രതികരണമാണ് വീഡിയോയില്‍ ഉള്ളത്.
കൊച്ചി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ ചിത്രം കാണുവാന്‍ കൊച്ചിയിലെ തീയറ്ററില്‍ എത്തിയ പ്രണവ് മോഹന്‍ലാലിന്‍റെ അമ്മ സുചിത്ര മോഹൻലാലിന്‍റെ പ്രതികരണവും ശ്രദ്ധേയമാകുകയാണ്. ചിത്രത്തിലെ നായകകരില്‍ ഒരാളായാണ് പ്രണവ് എത്തുന്നത്. ചിത്രം കാണുന്നതിന് മുന്‍പുള്ള പ്രതികരണമാണ് വീഡിയോയില്‍ ഉള്ളത്.
പടം കണ്ടില്ല പടം കാണാന്‍ പോവുകയാണ്. ചിത്രത്തിന്‍റെ ഡബ്ബിംഗ് ഒരു ദിവസം പോയിരുന്നു. പ്രണവ് മോഹന്‍ലാല്‍ ഊട്ടിയിലോ മറ്റോ ആണ്. അവിടെ വിളിച്ച് പറഞ്ഞിരുന്നു ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണെന്ന്. ലാലേട്ടന്‍ സിനിമ കണ്ടിട്ടില്ല എന്നാല്‍ ഉടന്‍ കാണും. ഇതുവരെ മികച്ച റെസ്പോണ്‍സാണ് ലഭിക്കുന്നത്.
നൂറുകോടി ക്ലബോ, അമ്പത് കോടിയോ എനിക്ക് അറിയില്ല. ഈ വിഷു കളര്‍ഫുള്‍ ആയിരിക്കും. ഇപ്പോള്‍ മൂന്ന് ചിത്രങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതിനാല്‍ എല്ലാവരും എല്ലാ സിനിമയും ആസ്വദിക്കട്ടെ. വിനീത് ശ്രീനിവാസന്‍ ആള്‍ക്കാരുമായി റിലേറ്റ് ചെയ്യുന്ന തരത്തില്‍ കഥയെഴുതും അത് ഒരു മാജിക്കാണ്.
ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ലാലേട്ടന്‍റെ ചില മാനറിസം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. ആ ഡ്രസിംഗും മറ്റും കമലദളമൊക്കെ ഓര്‍മ്മിപ്പിച്ചു. ലാലേട്ടന്‍ ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ല. പക്ഷെ ട്രെയിലര്‍ കണ്ടിരുന്നുവെന്നും സുചിത്ര മോഹന്‍ലാല്‍ പ്രതികരിച്ചു.
അതേ സമയം വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് ധ്യാൻ ശ്രീനിവാസൻ- പ്രണവ് കോമ്പോ ചിത്രത്തിന്റെ ആകര്‍ഷണമായി മാറിയിരിക്കുന്നു എന്നാണ് വിവരം. ആദ്യ പകുതി മികച്ചാണ് എന്നും ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു. നിവിൻ പോളി നിറഞ്ഞാടുന്ന ചിത്രവുമാണ്. സൗഹൃദത്തിന് പ്രധാന്യം നല്‍കിയിരിക്കുന്ന ഒരു ചിത്രവും ആണ്.
പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുമ്പോള്‍ വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ടാകും. സംഗീതം നിര്‍വഹിക്കുക അമൃത് രാംനാഥാണ്.
വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹൻലാല്‍ നായകനായത് ഹൃദയത്തിലായിരുന്നു. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വാഭാവികമായി വലിയ പ്രതീക്ഷകളിലാണ്.
മലയാളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിന്റെ വേറിട്ട ഭാവങ്ങളായിരുന്നു ചിത്രത്തില്‍ കണ്ടത് എന്നായിരുന്നു മിക്കവരുടെയും അഭിപ്രായങ്ങള്‍. അതുകൊണ്ട് പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രം പ്രഖ്യാപിച്ചപ്പോഴേ വലിയ ചര്‍ച്ചയായിരുന്നു.
ബോളിവുഡില്‍ നിന്നടക്കം ആരെയും വിളിക്കാതെ വിവാഹം; കാരണം വെളിപ്പെടുത്തി തപ്‌സി പന്നു
ഈ ഈദ് അല്ല, അടുത്ത ഈദ് ഞാന്‍ ബുക്ക് ചെയ്തുവെന്ന് സല്‍മാന്‍ ഖാന്‍; മുരുകദോസ് ചിത്രം പ്രഖ്യാപിച്ചു.!