ജാൻവി കപൂറാണ് ചിത്രത്തിലെ നായിക.

വരുണ്‍ ധവാൻ നായകനകുന്ന പുതിയ ചിത്രമാണ് 'ബവാല്‍'. ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാൻ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'ദിലോണ്‍ കി ഡോറിയാൻ' ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാൻ ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാൻവി കപൂറാണ് ഗാനത്തിന്റെ വീഡിയോയില്‍ ഉളളത്.

വരുണ്‍ ധവാന്റേതായി 'ഭേഡിയ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അമര്‍ കൗശിക് സംവിധാനം ചെയ്‍ത ചിത്രത്തില്‍ 'ഭാസ്‍കര്‍' ആയിട്ടായിരുന്നു നായകനായ വരുണ്‍ ധവാൻ വേഷമിട്ടത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദിനേശ് വിജൻ ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് വരുണ്‍ ധവാൻ നായകനായി എത്തിയ 'ഭേഡിയ' നിര്‍മിച്ചിരിക്കുന്നത്.

ഹൊറര്‍- കോമഡി യുണിവേഴ്‍സില്‍ ദിനേശ് വിജന്റെ മൂന്നാം ചിത്രമായ 'ഭേഡിയ' ജിയോ സ്റ്റുഡിയോസാണ് വിതരണം ചെയ്‍തിരിക്കുന്നത്. 2018ലെ 'സ്‍ത്രീ', 2021ലെ 'രൂഹി' എന്നിവയുടെ ഭാഗമാണ് ഇത്. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും 'ഭേഡിയ'യില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. വൻ പ്രതികരണം നേടാനായില്ലെങ്കിലും വരുണ്‍ ചിത്രം മോശമല്ലാത്ത വിജയം നേടിയിരുന്നു. വരുണ്‍ ധവാൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 89.97 കോടി രൂപയാണ് കളക്റ്റ് ചെയ്‍തത്. അക്കാലത്ത് ബോളിവുഡ് ചിത്രങ്ങള്‍ വൻ പരാജയം നേരിട്ടിരുന്നപ്പോഴായിരുന്നു 'ഭേഡിയ'യ്‍ക്ക് ഇത്രയും കളക്ഷൻ.

Read More: 'ഡേറ്റിംഗ് ആപ്പിലൊന്നും പോകേണ്ട', സാധികയെ വിവാഹം കഴിക്കണമെന്ന് അവതാരകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക