വരുണ്‍ ധവാൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റി.

വരുണ്‍ ധവാൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ബവാല്‍'. നിതേഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂര്‍ നായികയായി എത്തുന്നു. ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്

നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ വരുണ്‍ ധവാൻ ചിത്രം ഏപ്രില്‍ ഏഴിന് റിലീസ് ചെയ്യില്ല എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തിരിക്കുന്ത്. വിഎഫ്എക്സ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാകത്തതിനാലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ചിത്രത്തിന്റെ പ്രമേയമടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല. വരുണ്‍ ധവാന്റേതായി 'ഭേഡിയ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Scroll to load tweet…

അമര്‍ കൗശിക് സംവിധാനം ചെയ്‍ത ചിത്രത്തില്‍ കൃതി സനോണ്‍ ആണ് നായിക. 'ഭാസ്‍കര്‍' എന്ന കഥാപാത്രമായി വരുണ്‍ ധവാൻ അഭിനയിക്കുമ്പോള്‍ 'ഡോ. അനിക'യായിട്ടാണ് കൃതി സനോണ്‍ എത്തിയിരിക്കുന്നത്. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ദിനേശ് വിജനാണ് ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് 'ഭേഡിയ' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹൊറര്‍- കോമഡി യുണിവേഴ്‍സില്‍ ദിനേശ് വിജന്റെ മൂന്നാം ചിത്രമായ 'ഭേഡിയ' ജിയോ സ്റ്റുഡിയോസാണ് വിതരണം ചെയ്‍തിരിക്കുന്നത്. 2018ലെ 'സ്‍ത്രീ', 2021ലെ 'രൂഹി' എന്നിവയുടെ ഭാഗമാണ് ഇത്. വൻ പ്രതികരണം നേടാനായില്ലെങ്കിലും വരുണ്‍ ചിത്രം മോശമല്ലാത്ത വിജയം നേടിയിരുന്നു. വരുണ്‍ ധവാൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 89.97 കോടി രൂപയാണ് കളക്റ്റ് ചെയ്‍തത്. അക്കാലത്ത് ബോളിവുഡ് ചിത്രങ്ങള്‍ വൻ പരാജയം നേരിട്ടിരുന്നപ്പോഴായിരുന്നു 'ഭേഡിയ'യ്‍ക്ക് ഇത്രയും കളക്ഷൻ.

Read More: 'എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല, പേടിയുമുണ്ടായിരുന്നു', 'സീറോ'യുടെ പരാജയം ബാധിച്ചിരുന്നുവെന്ന് ഷാരൂഖ്