ഇതാദ്യമായാണ് അച്ഛൻ നിര്‍മിക്കുന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നത്.

ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു. വിഷ്‍ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും വിഷ്‍ണു ജി രാഘവന്റെ തന്നെ. ജാനിസ് ചാക്കോ സൈമൺ ആണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്.

രേവതി കലാമന്ദിർ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകളായ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ. നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണൻ ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതവും നിര്‍വഹിക്കുന്നു.

റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമാണവും നിര്‍വഹിക്കുന്നു.