നിരവധി യുവതാരങ്ങൾ അണിചേരുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം നിർണ്ണായക വേഷത്തിൽ എത്തുന്നു.

ട്ടേറെ പുതുമകളുമായെത്തുന്ന ക്യാമ്പസ് ചിത്രം 'ഹയ' യുടെ ടീസർ റിലീസായി. പ്രിയം, ഗോഡ്‌സ് ഓൺ കൺട്രി എന്നീ ഹിറ്റു ചിത്രങ്ങൾക്കു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. പ്രമുഖ താരങ്ങളായ ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസ് , മിയ, ഗിന്നസ് പക്രു, ലെന എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയും ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് കരസ്ഥമാക്കിയ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയുമാണ് ടീസർ റിലീസ് ചെയ്തത്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയാണ് ഈ കാംപസ് മ്യൂസിക്കൽ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്.

ശക്തമായ സാമൂഹ്യ വിഷയം മുഖ്യ പ്രമേയമാകുന്ന ഹയയുടെ കഥ, തിരക്കഥ, സംഭാഷണം മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയുടേതാണ്. ഭരത്, ശംഭു മേനോൻ, ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാർ തുടങ്ങി സോഷ്യൽ മീഡിയ താരങ്ങളും പുതുമുഖങ്ങളുമടക്കം നിരവധി യുവതാരങ്ങൾ അണിചേരുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം നിർണ്ണായക വേഷത്തിൽ എത്തുന്നു. ഇന്ദ്രൻസ് , ജോണി ആന്റണി, ലാൽ ജോസ്, ശ്രീ ധന്യ, ശ്രീകാന്ത് മുരളി, കോട്ടയം രമേഷ് , ശ്രീരാജ് , ബിജു പപ്പൻ ,ലയ സിംസൺ, വിജയൻ കാരന്തൂർ തുടങ്ങിയവർ അഭിനയിക്കുന്നു. സംഗീത സംവിധാനം വരുൺസുനിൽ (മസാല കോഫി ബാൻഡ്). 

ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും കൈകാര്യം ചെയ്തു. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുഗൻ . പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ സണ്ണി തഴുത്തല , ഫിനാൻസ് കൺട്രോളർ മുരളീധരൻ കരിമ്പന, അസോ. ഡയറക്ടർ സുഗതൻ, ആർട്ട് സാബുറാം, മേയ്ക്കപ്പ് ലിബിൻ മോഹൻ ,സ്റ്റിൽസ് അജി മസ്ക്കറ്റ്, പി ആർ ഒ മാർ വാഴൂർ ജോസ് , ആതിര ദിൽജിത്ത്.

'ഞങ്ങളുടെ ഉയിരും ഉലകവും'; നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ