പ്രതിപക്ഷ നേതാവ് വിഡി സതീശനെ പൊട്ടിച്ചിരിപ്പിച്ച് ടെലിവിഷൻ താരം സലിം ഹസന്‍റെ(പ്യാരി) പ്രസംഗം. 

കേരളത്തില്‍ എങ്ങും തെര‍ഞ്ഞെടുപ്പ് ആവേശമാണ്. മുന്നണികള്‍ എല്ലാവരും തന്നെ പ്രചരണങ്ങളുമായി മുന്നിലുണ്ട്. സിനിമാ-സീരിയല്‍ താരങ്ങളും വിവിധ മുന്നണികള്‍ക്ക് വേണ്ടി പ്രചരണത്തിന് എത്തിയിട്ടുണ്ട്. അവയെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. അക്കൂട്ടത്തില്‍ യുഡിഎഫിന് പിന്തുണയുമായി എത്തിയ ടെലിവിഷൻ താരം സലിം ഹസന്‍റെ(പ്യാരി) വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. പുനര്‍ജനി കുടുംബങ്ങളുടെ സ്നേഹ സംഗമം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്യാരി.

Add Asianetnews as a Preferred SourcegooglePreferred

പ്യാരിയുടെ സംസാരം കേട്ട് പൊട്ടിച്ചിരിക്കുന്ന വിഡി സതീശനെയും വീഡിയോയില്‍ കാണാം. ഒരു ചേട്ടന്‍റെ കഥ പറഞ്ഞാണ് പ്യാരി സംസാരിക്കുന്നത്. "നിനക്കറിയാമല്ലോ, എത്രകാലമായി ഞാന്‍ ഈ ശ്വാസം മുട്ടലുമായി നടക്കുന്നു. എറണാകുളത്തിനി കാണാന്‍ ഡോക്ടറില്ല. മെഡിക്കല്‍ കോളേജില്ല, സ്പെഷ്യലിസ്റ്റില്ല.. എല്ലായിടത്തും ഞാന്‍ ചികിത്സ തേടി. എനിക്കതില്‍ ഒരു ആശ്വാസവും ഉണ്ടായിട്ടില്ല. ഞാന്‍ ഈ കോണ്‍ഗ്രസിന് വേണ്ടി ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ട് എനിക്ക് എന്താണ് കിട്ടിയിട്ടുള്ളതെന്ന് ആ ചേട്ടന്‍ ചോദിക്കുന്നു. ഞാന്‍ ചോദിച്ചു അതിനിപ്പോ എന്താണ്. അപ്പോള്‍ ചേട്ടന്‍ പറഞ്ഞു, ഇത്തവണ ഞാന്‍ ബിജെപിക്ക് വോട്ട് ചെയ്യും. കാരണം മാറാത്തത് മാറുമെന്നാണ് അവര് തന്ന നോട്ടീസിലുള്ളതെന്ന്", എന്നായിരുന്നു പ്യാരിയുടെ വാക്കുകള്‍. ഇത് കേട്ടതും പൊട്ടിച്ചിരിക്കുകയാണ് വിഡി സതീശന്‍ അടക്കമുളളവര്‍.

നമുക്ക് ചേട്ടാ എന്നും മോനെ എന്നും വിളിച്ചു ചെല്ലാൻ പറ്റുന്ന മുഖ്യമന്ത്രിക്ക് വേണ്ടി യുഡിഫ് നെ വിജയിപ്പിക്കണമെന്നും പ്യാരി വേദിയില്‍ പറഞ്ഞു. “കുടുംബത്തിലൊരാളെ പോലെ നമുക്ക് സംസാരിക്കാന്‍ കഴിയുന്ന ഒരു മുഖ്യമന്ത്രിക്ക് വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കണം. കേരളത്തില്‍ ഒരു ഭരണ മാറ്റം വരുത്തുന്നതിന് വേണ്ടി, സംശുദ്ധമായ, സാധാരണക്കാരെ കേള്‍ക്കാന്‍, ചേര്‍ത്ത് നിര്‍ത്താന്‍, നമുക്ക് ചേട്ടാ എന്ന് വിളിക്കാന്‍ പറ്റുന്നൊരു മുഖ്യമന്ത്രിയ്ക്ക് വേണ്ടി കേരളത്തിന് വിജയം കൊടുക്കാന്‍ കഴിയണം”, എന്നായിരുന്നു പ്യാരി പറഞ്ഞത്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming