150ഓളം ഹിന്ദി സിനിമകള്‍ക്ക് സ്റ്റണ്ട് സംവിധാനവും കോറിയോഗ്രാഫിയും നിര്‍വഹിച്ചിച്ചിട്ടുള്ള പ്രതിഭയായിരുന്നു വീരു ദേവഗണ്‍. അജയ് ദേവഗണ്‍ അമിതാഭ് ബച്ചന്‍ എന്നിവരെ മുഖ്യ അഭിനേതാക്കളാക്കി 1999ല്‍ ഹിന്ദുസ്ഥാന്‍ കീ കസം എന്ന സിനിമയും സംവിധാനം ചെയ്തു

മുംബെെ: അജയ് ദേവഗണിന്‍റെ പിതാവും പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനുമായ വീരു ദേവഗണ്‍ അന്തരിച്ചു. മുംബെെയിലായിരുന്നു അന്ത്യം. വീണ ദേവഗണ്‍ ആണ് ഭാര്യ. അനില്‍ ദേവഗണ്‍, നീലം ദേവഗണ്‍, കവിത എന്നിവരാണ് മറ്റ് മക്കള്‍. 150ഓളം ഹിന്ദി സിനിമകള്‍ക്ക് സ്റ്റണ്ട് സംവിധാനവും കോറിയോഗ്രാഫിയും നിര്‍വഹിച്ചിച്ചിട്ടുള്ള പ്രതിഭയായിരുന്നു വീരു ദേവഗണ്‍.

അജയ് ദേവഗണ്‍, അമിതാഭ് ബച്ചന്‍ എന്നിവരെ മുഖ്യ അഭിനേതാക്കളാക്കി 1999ല്‍ ഹിന്ദുസ്ഥാന്‍ കീ കസം എന്ന സിനിമയും സംവിധാനം ചെയ്തു. സൗരഭ്, ക്രാന്തി, സിംഗാസന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. പിന്നീട് നിര്‍മാതാവായും സിനിമ രംഗത്ത് അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. ഫിലിം ട്രേഡ് അനസിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് മരണവിവരം പുറത്ത് വിട്ടത്.