Asianet News MalayalamAsianet News Malayalam

'ആര്‍ഡിഎക്സി'ന് ശേഷം ഷെയ്ന്‍, ഒപ്പം സണ്ണി; 'വേല' ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

ക്രൈം ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം

vela malayalam movie starts advance booking shane nigam sunny wayne nsn
Author
First Published Nov 9, 2023, 3:10 PM IST

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഷെയ്ൻ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് വേല. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്‍റെ ബാനറിൽ എസ് ജോർജ് ആണ് നിർമ്മാണം. എം സജാസിന്‍റെ രചനയില്‍ നവാഗതനായ ശ്യാം ശശിയാണ് ചിത്രത്തിന്‍റെ സംവിധാനം. പാലക്കാട് പശ്ചാത്തലമാക്കി ഒരു പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ക്രൈം ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷ പ്രൊഡക്ഷൻസാണ്.

ചിത്രസംയോജനം – മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം – സുരേഷ് രാജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – സുനിൽ സിംഗ്, സംഗീത സംവിധാനം – സാം സി എസ്സ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ – ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം – ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം – ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി – കുമാർ ശാന്തി, സംഘട്ടനം – പി സി സ്റ്റണ്ട്സ് , ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ – മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് – തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, മേക്കപ്പ് – അമൽ ചന്ദ്രൻ, ഡിസൈൻസ് – ടൂണി ജോൺ, സ്റ്റിൽസ് – ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി – ഓൾഡ് മങ്ക്സ്.

ALSO READ : നടി ഹരിത ജി നായര്‍ വിവാഹിതയായി, വരന്‍ 'ദൃശ്യം 2' എഡിറ്റര്‍ വിനായക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios