ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു അസുരൻ. വെട്രിമാരൻ സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയേറ്ററില്‍ എത്തിയപ്പോള്‍ സിനിമയും വലിയ ഹിറ്റായി. വെങ്കടേഷ് ആണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നായകനാകുന്നത്. ചിത്രം 13 കോടി രൂപയ്‍ക്ക് ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ശ്രീകാന്ത് അഡ്ഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസുരന്റെ റീമേക്ക് 13 കോടി രൂപയ്‍ക്ക് തീര്‍ക്കാനാണ് ശ്രീകാന്ത് അഡ്ഡലയും വെങ്കടേഷും തീരുമാനിച്ചിരിക്കുന്നത്. ശ്രീകാന്ത് അഡ്ഡല മാസം രണ്ട് ലക്ഷം രൂപ ശമ്പളം എന്ന നിലയ്‍ക്കാണ് സിനിമയ്‍ക്കായി വാങ്ങിക്കുന്നത്. വെങ്കടേഷ് ആകട്ടെ പ്രതിഫലമില്ലാാതെയാണ് അഭിനയിക്കുന്നത്. പക്ഷേ ലാഭവിഹിതം വെങ്കടേഷിന് ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. തമിഴില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച നായികകഥാപാത്രമായി തെലുങ്കില്‍ ശ്രിയ ശരണാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.