വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ച 2018, 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്.
മമ്മൂട്ടി നായകനായി എത്തിയ ചിത്രം ആണ് മാമാങ്കം. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുനാവായ മണപ്പുറത്തെ ചോരക്കളമാക്കിയ ചാവേറുകളുടെ പോരാട്ടവീര്യത്തിന്‍റെ കഥ പറഞ്ഞ ചിത്രം എം പത്മകുമാർ ആണ് സംവിധാനം ചെയ്തത്. ബോക്സ് ഓഫീസിൽ വിജയം കൈവരിച്ച ചിത്രത്തിന് പക്ഷേ പ്രേക്ഷക മനസ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. പലപ്പോഴും ട്രോളുകളിലും ചിത്രം ഇടംപിടിച്ചിട്ടുണ്ട്. മാമാങ്കം ഒരിക്കലും ഒരു വിജയ ചിത്രമായി ആളുകൾ കണക്കാക്കിയിട്ടില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി.
ഇപ്പോഴും മാമാങ്കവുമായി ബന്ധപ്പെട്ട് എയറിലാണ്. തൃശൂരിൽ ബസ് സ്റ്റാഡില്‍ എന്നെ പുസ്തക കച്ചവടക്കാരുടെ കൂടെ കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. ലണ്ടലിനെ എന്‍റെ ഷോപ്പില്‍ നിന്നെടുത്ത സെല്‍ഫി ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് ഇപ്പോള്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു എന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും നിർമാതാവ് പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ച 2018, 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്.
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ ഇങ്ങനെ
മാമാങ്കം ഒരിക്കലും ഒരു വിജയ ചിത്രമായി ആളുകള്‍ കണക്കാക്കിയിരുന്നില്ല. ചിത്രം റിലീസ് ആയതിന് ശേഷം വിജയത്തിന് മുന്നോടിയായുള്ള ഇന്റര്‍വ്യു എടുക്കാനൊന്നും ആരും വന്നില്ല. ഏത് ബിസിനസില്‍ ആയാലും ആദ്യം വരുമ്പോഴുള്ള പരിചക്കുറവ് അന്നെനിക്ക് ഉണ്ടായിരുന്നു എന്നുള്ളത് വാസ്തവമാണ്. അത് മൂടിവച്ചിട്ടൊന്നും കാര്യമില്ല. എങ്കിലും പല സാഹചര്യത്തിലും നിന്ന് പോകേണ്ടിയിരുന്ന ഒരു പ്രോജക്ട് ഞാന്‍ തിയറ്ററില്‍ എത്തിച്ചു. ഒരു ബിസിനസ് സറ്റാര്‍ട്ട് ചെയ്തുവച്ചിട്ട് ഇടയ്ക്ക് വച്ച് നിര്‍ത്തി പോകുന്നതാണ് ഏറ്റവും വലിയ പരാജയം. അതിന്‍റെ നഷ്ടവും ലാഭവും എനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ഞാന്‍ എത്രയാണ് ആ സിനിമയില്‍ മുടക്കിയിരിക്കുന്നതെന്നും എത്ര ബിസിനസ് നടന്നെന്നും തീയറ്ററില്‍ നിന്നെത്ര കളക്ഷന്‍ കിട്ടിയെന്നും എനിക്ക് മാത്രമേ അറിയൂ. എനിക്കതില്‍ വേറെ പാര്‍ടേഴ്സ് ഒന്നും ഇല്ലായിരുന്നു. ഇപ്പോഴും മാമാങ്കവുമായി ബന്ധപ്പെട്ട് എയറിലാണ്. തൃശൂരിൽ ബസ് സ്റ്റാഡില്‍ എന്നെ പുസ്തക കച്ചവടക്കാരുടെ കൂടെ കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. ലണ്ടലിനെ എന്‍റെ ഷോപ്പില്‍ നിന്നെടുത്ത സെല്‍ഫി ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് ഇപ്പോള്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു എന്നും ആളുകള്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ കുറേ രസകരമായ കുറെ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഇതൊക്കെ ഫേസബുക്കില്‍ കാണുമ്പോള്‍ ചിരിക്കാറുണ്ട്.
ഒത്തൊരുമയുടെ വിജയം, 'ദ റിയൽ കേരള സ്റ്റോറി'; 100 കോടിയിൽ മുത്തമിട്ട് ജൂഡ് ചിത്രം

