തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെ പരിചിത നാമം. മലയാളത്തിലും ഒട്ടേറെ ചിത്രങ്ങള്‍
ചെന്നൈ: സിനിമയിലെ പ്രശസ്ത ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം മലയാളത്തില്‍ ഫാസില്‍, സിദ്ദിഖ്, സിബി മലയില്‍ തുടങ്ങിയ മുതിര്‍ന്ന സംവിധായകരുടെയും ഒപ്പം പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചു. മലയാള സിനിമാപ്രേമികള്‍ക്ക് ടൈറ്റില്‍ കാര്‍ഡുകളിലൂടെ ഏറെ പരിചിതമായ പേരാണ് അദ്ദേഹത്തിന്‍റേത്.
കൈയെത്തും ദൂരത്ത്, ബോഡി ഗാര്‍ഡ്, മൈ ഡിയര്‍ കരടി തുടങ്ങിയവയാണ് മലയാളത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ച ചില സിനിമകള്‍.


