തിരുവനന്തപുരം: വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടെ മോശം പരാമർശം നടത്തിയ നടനെതിരെ ചലച്ചിത്ര താര൦ രഞ്ജിനി. നാടക നടനായ വാസുദേവനെതിരെയാണ് രഞ്ജിനി നിയമ നടപടിക്ക് ഒരുങ്ങുന്നത്.  ഇരുവരും അംഗങ്ങളായ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ ആണ് സംഭവം. സംഭാഷണത്തിനിടെ വാസുദേവൻ നടത്തിയ മോശം പരാമർശം നടിയെ പ്രകോപിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന്, സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് താരം നടനെതിരെ നിയമപരമായ നോട്ടീസ്  അയയ്ക്കുകയായിരുന്നു.  നിയമപരമായ ഇപ്പോള്‍ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്ന് രഞ്ജിനി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. 

ഇതിലൂടെ നടന്‍റെ വിശദീകരണം കേള്‍ക്കും. എന്നാല്‍ തുടര്‍ന്നും ഇതുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ താന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും രഞ്ജിനി വ്യക്തമാക്കി. 

നിയമനടപടികള്‍ നടക്കുന്നതിനാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ രഞ്ജിനി പിന്നീട് വിശദമായ പത്രകുറിപ്പിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അറിയിച്ചു.