ഷെയ്ന്‍ നിഗത്തെ നായകനാക്കി ശരത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വെയില്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുന്ന ഷെയ്ന്‍ നിഗമാണ് പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം. പിന്‍സീറ്റില്‍ ഒരു സ്ത്രീയുമുണ്ട്.

ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ന്‍ നിഗത്തിന്റെ വിലക്കിലേക്കും എത്തിയ തര്‍ക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹരിക്കപ്പെട്ടത്. ഇതുപ്രകാരം 'വെയിലി'ന്റെ പൂര്‍ത്തിയാക്കാനുള്ള രംഗങ്ങള്‍ക്കായി ഷെയ്ന്‍ ഒന്‍പതിന് ലൊക്കേഷനില്‍ എത്തണം. 

ALSO READ: താടിവെച്ച് 20 ദിവസം, താടിയില്ലാതെ അഞ്ച് ദിവസം, ഷെയ്‌നുമായുള്ള കരാര്‍ ഇങ്ങനെ

ഷാസ് മുഹമ്മദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന 'വെയിലി'ന് സംഗീതം പകരുന്നത് പ്രദീപ് കുമാര്‍ ആണ്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. മെയ് മാസത്തില്‍ തീയേറ്ററുകളിലെത്തും.