വിധു വിൻസെന്റിന്റെ സംവിധാനത്തിലുള്ള ചിത്രം വൈറല്‍ സെബിയുടെ ഷൂട്ടിംഗ് തുടങ്ങി.

വിധു വിൻസെന്റിന്റെ (Vidhu Vincent) സംവിധാനത്തിലുള്ള ചിത്രമാണ് 'വൈറൽ സെബി' (Viral Sebi). വൈറല്‍ സെബി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കോഴിക്കോട് ആരംഭിച്ചു. വൈറല്‍ സെബി എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഈജിപ്‍തുകാരി മിറ ഹമീദാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്.

യൂട്യൂബർ സുദീപ് കോശിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. വൈറല്‍ സെബി എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ആനന്ദ് ബാലകൃഷ്‍ണൻ, സജിത മഠത്തി എന്നിവരാണ്. ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി.

ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം ബാദുഷ, മഞ്‍ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റർ: ക്രിസ്റ്റി, സംഗീതം: അരുൺ വർഗീസ്, ആർട്ട്: അരുൺ ജോസ്, ഗാനരചന: റഫീക്ക് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, ചീഫ് അസോസിയേറ്റ് ക്രിയേറ്റിവ് ഡയറക്ടർ: ജെക്സൺ ആന്റണി, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: ഷിബി ശിവദാസ്, പിആർഒ പി.ശിവപ്രസാദ്. കോഴിക്കോട്, പാലക്കാട്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.