സൗഭാഗ്യ വെങ്കിടേഷിന്റെ ഭർതൃസഹോദരന്റെ ഭാര്യ വിദ്യ അനാമിക, താൻ ആരംഭിച്ച പുതിയ യൂട്യൂബ് ചാനലിന് ലഭിച്ച മികച്ച സ്വീകാര്യതയിൽ വ്ലോഗിലൂടെ സന്തോഷം പങ്കുവെച്ചു.

ഇൻഫ്ലുവൻസറും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വ്ളോഗുകളിലൂടെ സുപരിചിതയാണ് വിദ്യ അനാമിക. സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുന്റെ ചേട്ടന്റെ ഭാര്യയാണ് വിദ്യ. അർജുന്റെ സഹോദരൻ അരുൺ അടുത്തിടെയാണ് വിവാഹിതരായത്. അരുണിന്റെയും വിദ്യയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ വിദ്യക്ക് ഒരു മകളും അരുണിന് രണ്ട് മക്കളുമുണ്ട്. ഒരു യൂട്യൂബ് ചാനലും വിദ്യ അടുത്തിടെ ആരംഭിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നാലായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെയും, ഒരു ലക്ഷത്തിലധികം വ്യൂസും നേടാനായതിന്റെ സന്തോഷമാണ വിദ്യ പുതിയ വ്ളോഗിൽ പങ്കുവെയ്ക്കുന്നത്.

അർജുന്റെ ആദ്യ വിവാഹത്തിലെ മകൾ അനുവിനെക്കുറിച്ച് വന്ന ചോദ്യങ്ങള്‍ക്കും വിദ്യ മറുപടി നല്‍കുണ്ട്. അനുവും ‌വിദ്യയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്. ''ഞങ്ങള്‍ തമ്മില്‍ ഇന്നേവരെ യാതൊരു പ്രശ്‌നങ്ങളുമില്ല. ഒന്നിച്ച് കൂടുമ്പോള്‍ ഞങ്ങളെല്ലാം സന്തോഷത്തോടെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. വിഷമങ്ങളോ ടെന്‍ഷനോ ഒന്നും ആ സമയത്ത് ഞങ്ങളെ അലട്ടാറില്ല. ഓരോ നിമിഷവും ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. സൗഭാഗ്യയും അര്‍ജുനും ഞങ്ങളെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് വീഡിയോ ഒക്കെ ചെയ്യാന്‍ പറ്റുന്നത്.

പ്രതീക്ഷിച്ചതിലുമധികം ആളുകള്‍ ഞാന്‍ പങ്കുവെച്ച വീഡിയോ കണ്ടതില്‍ സന്തോഷം. ഒരുപാട് പേര്‍ കമന്റുകളുിലൂടെയും മെസേജുകളിലൂടെയുമൊക്കെയായി സ്‌നേഹം അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ കുഞ്ഞുകുഞ്ഞ് സന്തോഷങ്ങള്‍ കാണിക്കുന്നതിന് വേണ്ടിയാണ് ചാനല്‍ തുടങ്ങിയത്. എന്ത് കാര്യം തുടങ്ങുമ്പോഴും ഒരു കുടുംബം മുഴുവന്‍ സപ്പോര്‍ട്ട് ചെയ്യാനുണ്ടാവുക എന്നത് ദൈവാനുഗ്രഹമാണ്. എന്റെ വീഡിയോ ഒരു ലക്ഷം പേര്‍ കണ്ടത് ഞങ്ങള്‍ ചെറുതായൊന്ന് ആഘോഷിച്ചിരുന്നു. ചെറിയ സെലിബ്രേഷനാണെങ്കിലും എല്ലാവരും ഇതാസ്വാദിക്കുന്നുണ്ട്. നിങ്ങളെല്ലാവരും പിന്തുണച്ചത് കൊണ്ടാണ് ഈയൊരു സന്തോഷം ആഘോഷിക്കാന്‍ കഴിഞ്ഞത്'', വിദ്യ വ്ളോഗിൽ പറഞ്ഞു.

YouTube video player