പരസ്‍പരം ഇഷ്‍ടപ്പെടാൻ തുടങ്ങിയതിനെ കുറിച്ച് സംവിധായകൻ വിഘ്‍നേശ് ശിവൻ.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നയൻതാരയും സംവിധായകൻ വിഘ‍്‍നേശ് ശിവന്റെ വിവാഹം വലിയ ആഘോഷപൂര്‍വമായിട്ടായിരുന്നു നടന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു നയൻതാരയുടെയും സംവിധായകൻ വിഘ്‍നേശ് ശിവന്റെയും വിവാഹം. 'നാനും റൗഡി താൻ' എന്ന ചിത്രത്തിനു ശേഷം തങ്ങള്‍ പ്രണയത്തിലായ കാലഘട്ടത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോള്‍ വിഘ്‍നേശ് ശിവൻ.
നയൻതാര ആയിരിക്കും തന്റെ പങ്കാളിയെന്നും താരത്തില്‍ മതിപ്പുളവാക്കണമെന്നും എപ്പോഴാണ് തോന്നിയത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിഘ്‍നേശ് ശിവൻ. ഇതൊരു സ്വാഭാവികമായ പ്രക്രിയ ആയിരുന്നു. ഞാൻ അങ്ങനെയൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. കാരണം ഞാൻ സംവിധാനം ചെയ്യുകയായിരുന്നു. ഞാൻ എന്റെ ജോലി മികച്ച രീതിയില്‍ ചെയ്യുകയായിരുന്നു. നയൻതാരയെ ഞാൻ സംവിധാനം ചെയ്യുകായിരുന്നു. ഏതോ ഒരു ഘട്ടത്തില്‍ പരസ്‍പരം തങ്ങള്‍ ഇഷ്‍ടപ്പെടാൻ തുടങ്ങി. ഞങ്ങള്‍ സംസാരിക്കാൻ തുടങ്ങി, അങ്ങനെയായിരുന്നു. ഞങ്ങള്‍ പ്രണയത്തിലായതിന് ശേഷവും മൂന്ന് ഷെഡ്യൂള്‍ പൂര്‍ത്തിയകാൻ ഉണ്ടായിരുന്നു. ആദ്യ ദിവസം എങ്ങനെ ആയിരുന്നോ അതുപോലെ ആയിരുന്നു പിന്നീടും. മാമെന്നാണ് ഞാൻ അവരെ വിളിച്ചത്. ആ ബഹുമാനം തുടര്‍ന്നും നല്‍കിയെന്നും സംവിധായകൻ വിഘ്‍നേശ് ശിവൻ പറയുന്നു.
നയൻതാരയും വിഘ്‍നേശ് ശിവനും കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു.
നയൻതാര നായികയായ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് കണക്റ്റ് ആണ്. അശ്വിൻ ശരവണനായിരുന്നു ചിത്രത്തിന്റെ സംവിധാനം. കണക്റ്റ് കണ്ടവര്‍ക്ക് നന്ദി അറിയിച്ച് താരം കത്ത് എഴുതിയിരുന്നു. വിഘ്‍നേശ് ശിവൻ തന്നെയായിരുന്നു നയൻതാരയുടെ ചിത്രത്തിന്റെ നിര്‍മാതാവും.
Read More: ഇത് പൊടിപാറും, മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

