വിഘ്‍നേശ് ശിവനും നയൻതാരയും പ്രണയത്തിലാണെന്ന കാര്യം പലപ്പോഴും അവര്‍തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹത്തെ കുറിച്ചും വാര്‍ത്തകള്‍ വരാറുണ്ട്. വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിഘ്‍നേശ് ശിവനും നയൻതാരയും ഒന്നിച്ചുള്ള പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. വിഘ്‍നേശ് ശിവൻ തന്നെയാണഅ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. റൊമാന്റിക് പോസിലാണ് ഇരുവരും ഫോട്ടോയ്‍ക്ക് നിന്നിരിക്കുന്നത്.

വിശേഷ സമയങ്ങളിലെ ഫോട്ടോകള്‍ വിഘ്‍നേശ് ശിവൻ എന്നും പങ്കുവയ്‍ക്കാറുണ്ട്. ഇരുവരും ഈ വര്‍ഷം അവസാനം വിവാഹിതരാകുമെന്നും വാര്‍ത്തയുണ്ട്. എന്തായാലും വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും ഫോട്ടോയ്‍ക്ക് കമന്റുകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുകയാണ്. ആരാണ് ഫോട്ടോ എടുത്തത് എന്ന് വ്യക്തമാക്കിയിട്ടില്ല. ഫോട്ടോയ്‍ക്ക് വിഘ്‍നേശ് ശിവൻ ക്യാപ്ഷൻ എഴുതിയിട്ടുമില്ല.എന്തായാലും ആരാധകര്‍ വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും ഫോട്ടോ ഏറ്റെടുത്തിരിക്കുന്നത്.

നേട്രികണ്‍ എന്ന സിനിമയാണ് നയൻതാര നായികയാകുന്ന പുതിയ ചിത്രം.

നേട്രികണ്‍ നിര്‍മിക്കുന്നത് വിഘ്‍നേശ് ശിവൻ ആണ്.