ഇന്ന് ലോക മാതൃദിനമാണ്. താരങ്ങള്‍ അടക്കമുള്ളവര്‍ മാതൃദിന ആശംസകളുമായി രംഗത്ത് എത്തി. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചെയ്‍തു. തമിഴ് സംവിധായകൻ വിഘ്‍നേശ് ശിവൻ അമ്മയെ ദൈവത്തിനു തുല്യമായി കണ്ടുതന്നെയാണ് ആശംസകള്‍ നേര്‍ന്നത്. സഹോദരിക്കും അമ്മയ്‍ക്കും ഒപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

ഹാപ്പി മദേഴ്‍സ് ഡേ, എല്ലാ ദിവസവും ദൈവത്തിലേക്കുള്ള പ്രവേശനം. നമ്മുടെ ജീവിതത്തിലെ ഏറ്റവും നിസ്വാര്‍ത്ഥമായ കഥാപാത്രമെന്നും വിഘ്‍നേശ് ശിവൻ എഴുതുന്നു. വിഘ്‍നേശ് ശിവൻ പറഞ്ഞത് ശരിയാണെന്ന് വ്യക്തമാക്കി കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. അമ്മയോടും സ്‍നേഹം, സഹോദരിയോടും എന്നും വിഘ്‍നേശ് ശിവൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു. എല്ലാ ദിവസവും അവര്‍ അനുഗ്രഹിക്കപ്പെടട്ടെയെന്നും എഴുതിയിരിക്കുന്നു.