സിനിമാ പ്രേമികൾക്ക് ഗംഭീരമായൊരു ദൃശ്യാനുഭവം തന്നെയായിരിക്കും ഖുഷി

സാമന്തയും വിജയ് ദേവരകൊണ്ടയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഖുഷി' റിലീസിന് ഒരുങ്ങുന്നു. 2023 സെപ്റ്റംബർ 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ശിവ നിർവാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ റൊമാന്റിക്‌ ചിത്രമാണ് ഖുഷി.

പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് റൊമാന്റിക് എന്റർടെയ്‌നർ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മലയാളി സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുഷിയിലെ മനോഹരമായ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. മഹാനടിയ്ക്കു ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഖുഷിക്ക് ഉണ്ട്. 

പുറത്തുവന്ന പോസ്റ്ററിലും ഗാനരംഗങ്ങളിലും മറ്റും വിജയ് ദേവരകൊണ്ടയും മനോഹരിയായ സാമന്തയും തമ്മിലുള്ള മികവുറ്റ കെമിസ്ട്രിയാണ് കാണാന്‍ സാധിക്കുക. അവരുടെ താരമൂല്യം, മിന്നുന്ന പ്രകടനങ്ങള്‍, ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന കഥാപശ്ചാത്തലം തുടങ്ങിയവ പ്രേക്ഷകരെ പ്രണയ സാഗരത്തില്‍ നീരാടിക്കാന്‍ ഉതകുന്നതാണ്. സിനിമാ പ്രേമികൾക്ക് ഗംഭീരമായൊരു ദൃശ്യാനുഭവം തന്നെയായിരിക്കും ഖുഷി എന്നതില്‍ സംശയമില്ല. 

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രിക നിമിഷങ്ങളാകും ഖുഷി. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ഖുഷി റിലീസ് ചെയ്യും. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമാണ്.

KUSHI Official Trailer Malayalam | Vijay Deverakonda | Samantha | Shiva Nirvana | Hesham Abdul Wahab

മേക്കപ്പ്: ബാഷ,കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തര കുമാർ, ചന്ദ്രിക സംഘട്ടനം: പീറ്റർ ഹെയ്ൻ, രചനാസഹായം : നരേഷ് ബാബു.പി, പിആര്‍ഒ: GSK മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബ സായ്, മാർക്കറ്റിംഗ്: ആദ്യ ഷോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവീൺ പുടി, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, ഡിഐ, സൗണ്ട് മിക്‌സ് അന്നപൂർണ സ്റ്റുഡിയോസ്, VFX മാട്രിക്‌സ്, സിഇഒ: ചെറി, ഛായാഗ്രഹണം: ജി.മുരളി, നിർമ്മാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ യലമഞ്ചിലി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

കഥാപാത്രത്തിൽ ജീവിക്കുന്ന ദുൽഖർ; ട്രെന്റിങ്ങിൽ ഒന്നാമനായി 'കിംഗ് ഓഫ് കൊത്ത'