'ഖുഷി' എന്ന ചിത്രത്തിന്റെ ഡയലോഗ് ടീസര്‍ പുറത്ത്.
വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷി വൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. വിജയ് ദേവെരകൊണ്ടയ്‍ക്കും സാമന്തയുടെയും തിരിച്ചുവരവാണ് ഖുഷി എന്നാണ് അഭിപ്രായങ്ങള്‍. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. പത്ത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നായകൻ സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പറയുന്ന രംഗമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ചിത്രം 70.23 കോടിയാണ് മൂന്ന് ദിവസത്തില്‍ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിജയ് ദേവെരകൊണ്ടയ്‍ക്കും സാമന്തയ്‍ക്കും ഒപ്പം ചിത്രത്തില്‍ ലക്ഷ്‍മി, രോഹിണി, വെണ്ണേല കിഷോര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, രാഹുല്‍ രാമകൃഷ്‍ണ, ജയറാം, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയിരിക്കുന്നു. 'വിപ്ലവ്' എന്ന നായകനായി വിജയ്‍യും ചിത്രത്തില്‍ 'ആരാധ്യ' എന്ന നായികയായി സാമന്തയും വേഷമിട്ടിരുന്നു. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം.
ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'ഖുഷി' ഒരുക്കിയിരിക്കുന്നത്. നായകൻ വിജയ് ദേവെരകൊണ്ടയുടെ കോമഡികള്‍ ചിത്രത്തില്‍ രസിപ്പിക്കുന്നതാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ചിത്രം നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം ജി മുരളിയാണ്. പ്രവിന്‍ പുടിയാണ് ചിത്രത്തിന്റെ എഡിറ്റര്‍.
മേക്കപ്പ് ബാഷ. കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ രാജേഷ് ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്. കല ഉത്തര കുമാറും ചന്ദ്രികയും. കൊറിയോഗ്രഫി ശിവ നിര്‍വാണയും വിജയ് ചിത്രത്തിലെ സംഘട്ടനം പീറ്റര്‍ ഹെയിനും ഡിഐ, സൗണ്ട് മിക്സ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയും കോ റൈറ്റര്‍ നരേഷ് ബാബു പിയും, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് നരസിംഹന്‍, സംഗീതം: ഹിഷാം അബ്‍ദുല്‍ വഹാബ്, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്‍മിനാരായണന്‍, സിഇഒ ചെറി, പിആര്‍ഒ ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ബാബാ സായി, മാര്‍ക്കറ്റിംഗ് ഫസ്റ്റ് ഷോ എന്നിവരുമാണ്.
Read More: വിജയ് ദേവരകൊണ്ടയും സാമന്തയും വിജയത്തിളക്കത്തില്‍, "ഖുഷി' നേടിയത്
