വിജയ് എന്ന നടന്റെ കഴിവിനെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സംവിധായകൻ നെൽസന് സാധിച്ചില്ലെന്ന് ചിലര്‍. വിജയ് യുടെ വൺമാൻ ഷോ എന്ന് മറ്റുചില പ്രേഷകര്‍
ചെന്നൈ: വിജയുടെ (Vijay) ഏറ്റവും പുതിയ ചിത്രം ബീസ്റ്റിന് (Beast) സമ്മിശ്ര പ്രതികരണം. വിജയുടെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററായിരിക്കും ബീസ്റ്റ് എന്ന പ്രതികരണവുമായി ആദ്യ ഷോ കണ്ടിടറങ്ങിയ ചില പ്രേഷകർ രംഗത്തെത്തുമ്പോഴും ചിത്രം നിരാശപ്പെടുത്തിയെന്നാണ് മറ്റൊരു വിഭാഗം പ്രതികരിക്കുന്നത്.
വിജയ് എന്ന നടന്റെ കഴിവിനെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സംവിധായകൻ നെൽസണ് സാധിച്ചില്ലെന്ന് ട്വിറ്ററിൽ ഒരു പ്രേഷകൻ കുറിച്ചു. അതേസമയം കോമഡിയും ആക്ഷനും നിറഞ്ഞ എന്റർടെയ്നറാണെന്നും വിജയ് തകർത്തെന്നുമാണ് മറ്റൊരു പ്രേഷകൻ പ്രതികരിച്ചത്. ചിത്രം വിജയ് യുടെ വൺമാൻ ഷോ ആണെന്ന് പ്രതികരിക്കുന്നവരുമുണ്ട്.
ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു.
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
