വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ് സേതുപതിയും നയന്‍താരയും സാമന്തയും. 

ചെന്നൈ: വിജയ് സേതുപതിയെ നായകനാക്കി വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും സാമന്തയും. പ്രണയദിനത്തില്‍ വിഘ്നേശ് തന്നെയാണ് 'കാത്തുവാക്കുള്ളൈ രണ്ടുകാതല്‍' എന്ന ചിത്രത്തിന്‍റെ പോസ്റ്ററും ടൈറ്റില്‍ ടീസറും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. 

റൊമാന്‍റിക് ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രത്തില്‍ നയന്‍താരയും സാമന്തയുമാണ് വിജയ് സേതുപതിക്കൊപ്പം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് നയന്‍താരയും സാമന്തയും ഒരുമിച്ച് അഭിനയിക്കുന്നത്.

View post on Instagram
View post on Instagram