Asianet News MalayalamAsianet News Malayalam

ബോളിവുഡ് ചിത്രങ്ങളും പിന്നില്‍; നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ടത് 'മഹാരാജ'

വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം

vijay sethupathi starrer Maharaja becomes the most viewed Indian movie on  Netflix  in 2024
Author
First Published Aug 21, 2024, 1:02 PM IST | Last Updated Aug 21, 2024, 1:02 PM IST

ഉത്തരേന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ സമീപകാലത്ത് ആരംഭിച്ച തെന്നിന്ത്യന്‍ സിനിമാപ്രേമം ചലച്ചിത്ര മേഖലകളില്‍ത്തന്നെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇപ്പോഴിതാ അതിന് ഒരു പുതിയ തെളിവ് കൂടി എത്തിയിരിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രം ബോളിവുഡില്‍ നിന്നല്ല, മറിച്ച് തമിഴ് സിനിമയില്‍ നിന്നാണ്. വിജയ് സേതുപതിയെ നായകനാക്കി നിതിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മഹാരാജയാണ് ഈ റെക്കോര്‍ഡിന് ഉടമയായിരിക്കുന്ന ചിത്രം.

ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളിയാണ് വിജയ് സേതുപതി ചിത്രത്തിന്‍റെ നേട്ടം. ക്രൂ, ലാപതാ ലേഡീസ്, ശെയ്ത്താന്‍, ഫൈറ്റര്‍, അനിമല്‍, മഹാരാജ്, ഡങ്കി, ഭക്ഷക്, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്നീ ചിത്രങ്ങളാണ് യഥാക്രമം 2 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. മഹാരാജയുടെ നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിന്‍റെ നേട്ടം സംബന്ധിച്ച് പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്.

വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ എന്ന ജോണറിനോട് നീതി പുലര്‍ത്തിയ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. ആദ്യദിനങ്ങളില്‍ മികച്ച അഭിപ്രായം നേടാനായ ചിത്രം ബോക്സ് ഓഫീസിലും കരുത്ത് കാട്ടി. എന്ന് മാത്രമല്ല വിജയ് സേതുപതിയുടെ കരിയറിലെ സോളോ നായകനായുള്ള ചിത്രങ്ങളില്‍ ആദ്യ 100 കോടി ചിത്രവുമായി. ഒരു മാസത്തോളമുള്ള തിയറ്റര്‍ റണ്ണിന് ശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗിനും എത്തിയത്. കേരളത്തിലും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇവിടെനിന്ന് 8 കോടിയിലധികം നേടിയിരുന്നു. 

ALSO READ : നായികയാവുന്നതും നിര്‍മ്മാണവും ഉര്‍വശി; 'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios