വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. ജീവിതം നിറയുന്ന കഥാപാത്രങ്ങളെ വിജയ് സേതുപതി സ്ക്രീനിൽ അവതരിപ്പിച്ചപ്പോൾ മക്കൾ സെൽവൻ എന്ന പേര് പ്രേക്ഷകർ ചാർത്തികൊടുത്തു. കഥാപാത്രങ്ങളിൽ പുതുമ തേടുന്ന താരം ഇനി എത്താൻ പോവുന്നത് വില്ലൻ വേഷത്തിലാണ്

'ഉ​പ്പെ​ണ്ണ' എന്ന തെ​ലു​ങ്ക് ​ചി​ത്ര​ത്തിലാണ് വില്ലനായി താരം വേഷമിടുന്നത്. ന​വാ​ഗ​ത​നാ​യ​ ​ബു​ച്ചി​ ​ബാ​ബു​ ​സ​ന​ ​യാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ചിത്രത്തിൽ നാ​യി​ക​യു​ടെ​ ​അ​ച്ഛ​ന്റെ​ ​വേ​ഷത്തിലാണ് വിജയ് സേതുപതി എത്തുക. കൃ​തി​ ​ഷെ​ട്ടി​ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈ​ദ​രാ​ബാ​ദി​ല്‍​ ​തു​ട​ങ്ങി.​ ​

രാ​ജ​ശേ​ഖ​ര്‍​ ​അ​നിം​ഗി​,​ ​പാ​ഞ്ച​ ​വൈ​ഷ്ണ​വ് ​തേ​ജ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​ചിത്രത്തിലെ മ​റ്റ് ​താ​ര​ങ്ങ​ള്‍​.​ ​മ​ല​യാ​ളി​യാ​യ​ ​ശ്യാം​ ​ദ​ത്താണ് ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.​ ​​ ​മൈത്രി​ ​മൂ​വീ​ ​മേ​ക്കേ​ഴ്സ് ​ആ​ണ് ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്. വി​ജ​യ് ​സേ​തു​പ​തി​ അഭിനയിക്കുന്ന രണ്ടാമത്തെ തെ​ലു​ങ്ക് ​ചി​ത്ര​മാ​ണ് ഉ​പ്പെ​ണ്ണ. ആ​ദ്യ​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​യ​ സെയ് റാ നരസിംഹ റെഡ്ഡി റിലീസിന് ഒരുങ്ങുകയാണ്. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തിൽ രാ​ജ​ ​പാ​ണ്ടി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.