തമിഴകത്ത് ഏറ്റവും ആരാധകരുള്ള രണ്ട് നടൻമാരാണ് അജിത്തും വിജയ്‍യും. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന കാര്യം ആരാധകര്‍ക്കും അറിയാവുന്നതാണ്. പക്ഷേ പലപ്പോഴും ആരാധകര്‍ വേര്‍തിരിഞ്ഞ് ഏറ്റുമുട്ടാറുണ്ട്. എന്നാല്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനിടെ അജിത്തിനെ കുറിച്ച് വിജയ് പറഞ്ഞ കാര്യം ആരാധകര്‍ ആഘോഷമാക്കുകയാണ്. വസ്‍ത്രധാരണത്തിലൂടെ താൻ അജിത്തിനെ അനുകരിക്കുകയാണ് എന്നാണ് വിജയ് വ്യക്തമാക്കിയത്.

ചിത്രത്തിലെ ഗാനത്തിന് ചുവടുകള്‍ വെച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു വിജയ്. എന്റെ സുഹൃത്ത് അജിത്തിനെ എനിക്ക് വളരെ ഇഷ്‍ടമാണ്. അദ്ദേഹത്തെ പോലെയാണ് ഞാന്‍ ഇന്ന് വസ്ത്രം ധരിച്ചിരിക്കുന്നത്” എന്ന് വിജയ് പറഞ്ഞു. അജിത്ത് ‘ബില്ല’ എന്ന സിനിമയില്‍ ധരിച്ച സമാനമായ വസ്ത്രമാണ് വിജയ് ധരിച്ചിരിക്കുന്നത്.