ചിത്രീകരണത്തിനുമുന്നേ ദളപതി 68ന് കോടികള്‍, ഒടിടി റൈറ്റ്സ് വിറ്റുപോയി
ലിയോ റിലീസാകുന്നതിന്റെ മുന്നേ പുതിയ ചിത്രം ചര്‍ച്ചയാകുകയാണ്.

താരമൂല്യത്തില്‍ തമിഴകത്ത് മുന്നിലാണ് വിജയ്. അതുകൊണ്ടാണ് വിജയ് നായകനാകുന്ന ഒരോ സിനിമയും പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറയുന്നത്. ലിയോയാണ് വിജയ് ആരാധകര്‍ കാത്തിരിക്കുന്നത്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രമായ ദളപതി 68ന്റെ ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ലിയോയുടെ റിലീസിനും മുന്നേ പുതിയ ചിത്രം ദളപതി 68ന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയിരിക്കുകയാണ് എന്നാണ് ചില ട്രേഡ് അനലിസ്റ്റുകളടക്കം ഇപ്പോള്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. കോടികളുടെ തുകയ്‍ക്കാണ് ബിസിനസ് നടന്നിരിക്കുന്നത്. റ്റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയതെന്നുമാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ലിയോ ഒക്ടോബര്‍ 19നാണ് റിലീസ്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രമായതിനാല്‍ വൻ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. സംവിധായകൻ ലോകേഷ് കനകരാജും വിജയ്‍യും ആദ്യമായി ഒന്നിച്ച മാസ്റ്റര്‍ വൻ ഹിറ്റാകുകയും ചെയ്‍തിനാല്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു. തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം വിക്രമിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും വിജയ് നായകനായി എത്തുന്ന ലിയോയ്‍ക്കുണ്ട്.
ലിയോയില്‍ തൃഷയാണ് വിജയ്‍യുടെ നായിക. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി തൃഷ വീണ്ടും എത്തുന്നത്. ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രമായി ലിയോയില്‍ എത്തുന്നു. സഞ്‍ജയ് ദത്ത്, അര്‍ജുൻ, മനോബാല, മാത്യു, സാൻഡി മാസ്റ്റര്‍, അഭിരാമി വെങ്കടാചലം, മൻസൂര്‍ അലിഖാൻ, മിസ്‍കിൻ, പ്രിയ ആനന്ദ്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, ജാഫര്‍ സാദിഖ് എന്നിവര്‍ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന ബാബു ആന്റണി ലിയോ ഒരു ആക്ഷൻ ചിത്രമായിരിക്കും എന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Read More: നയൻതാരയ്‍ക്ക് പിന്നാലെ സായ് പല്ലവിയും, ബോളിവുഡില്‍ ഇനി തെന്നിന്ത്യൻ നടിമാരുടെ കാലം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക