ദളപതി 69ന്റെ അപ്‍ഡേറ്റ് പുറത്ത്.

വിജയ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങിയതിനാല്‍ തല്‍ക്കാലം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നാണ് പ്രഖ്യാപനം. വിജയ് നായകനാകുന്ന ദളപതി 69നെ കുറിച്ച് ഒരു അപ്‍ഡേറ്റ് വ്യാപകമായി ചര്‍ച്ചയാകുകയാണ്. നിരവധി ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധായകൻ അനിരുരുദ്ധ് രവിചന്ദറും ദളപതി 69ന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ട്.

സംവിധാനം നിര്‍വഹിക്കുക എച്ച് വിനോദാണ്. വിജയ്‍ നായകനാകുന്ന ദളപതി 69 സംവിധാനം ചെയ്യുന്നില്ലെന്ന് നേരത്തെ വെട്രിമാരൻ വ്യക്തമാക്കിയിരുന്നു. വാര്‍ത്ത പുറത്തുവിട്ട ആളോട് ചോദിക്കണം എന്നായിരുന്നു വെട്രിമാരൻ നേരത്തെ പ്രതികരിച്ചത്. കഥ വിജയ്‍യോട് പണ്ട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ അത് സംഭവിക്കുമെന്ന് കരുതുന്നില്ല എന്നും വെട്രിമാരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ദളപതി 69 ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ആര്‍ആര്‍ആര്‍ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിജയ്‍യെ നായകനാക്കുന്നതിനാല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. അവര്‍ പിൻമാറിയിരിക്കുന്നുവെന്നതാണ് പിന്നീടുണ്ടായ റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ ഹിറ്റായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക