ദളപതി 69ന്റെ അപ്‍ഡേറ്റ് പുറത്ത്.

വിജയ് നായകനാകുന്ന ദളപതി 69 വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. രാഷ്‍ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനാല്‍ താൻ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നും വ്യക്തമാക്കിയിരുന്നു. നടൻ വിജയ്‍യുടെ ദളപതി 69നെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

എച്ച് വിനോദായിരിക്കും ദളപതി 69 സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ കമല്‍ഹാസന്റെ ഒരു ചിത്രം സംവിധാനം ചെയ്യാൻ വിനോദ് തയ്യാറെടുക്കുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എച്ച് വിനോദ് കമല്‍ഹാസനെ ഒരു കഥ കേള്‍പ്പിച്ചിരുന്നു. അതാണ് വിജയ്‍യെ നായകനാക്കി വിനോദ് സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

കമല്‍ഹാസൻ ചില നിര്‍ദ്ദേശങ്ങള്‍ വിനോദിന്റെ തിരക്കഥയില്‍ മുന്നോട്ടുവെച്ചിരുന്നു എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതെല്ലാം ഉള്‍ക്കൊണ്ടാണ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്യാൻ വിനോദ് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ചുരുക്കത്തില്‍ കമല്‍ഹാസനും പരോക്ഷമായി ഭാഗമാകുന്ന ചിത്രമായിരിക്കും വിജയ്‍യുടേത്. കമല്‍ഹാസൻ ഒരു അതിഥി വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടായേക്കും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദളപതി വിജയ് നായകനായി ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ ലിയോ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: സുരേഷ് ഗോപിയുടെ ആ 'ഫ്ലോപ്' ചിത്രം റീമേക്കിന് പദ്ധതിയിട്ട അജിത്ത്, പക്ഷേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക