തമിഴ് നടൻ വിജയ്‍ക്ക് ആദായ നികുതി വകുപ്പ് ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെ വിജയ്‍യുടെ പ്രതിഫല കണക്കുകള്‍ നടി ഖുശ്‍ബു പുറത്തുവിട്ടു.

ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടി രൂപയാണ് വാങ്ങിച്ചത്. മാസ്റ്ററിന് 80 കോടി രൂപയും. ആദായ നികുതി വകുപ്പ് തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടതെന്നും ഖുശ്‍ബു വ്യക്തമാക്കി. നികുതിയുടെ കാര്യത്തില്‍ വിജയ് ഒരു വിട്ടുവീഴ്‍ചയും നടത്തിയിട്ടില്ലെന്നും അടുത്ത സുഹൃത്ത് കൂടിയായ ഖുശ്‍ബു വ്യക്തമാക്കി. വിജയ്‍യുടെ വീട്ടില്‍ ഐടി വകുപ്പ് സീല്‍ ചെയ്‍ത മുറികള്‍ അധികൃതര്‍ തുറന്നുകൊടുത്തിട്ടുണ്ട്.