വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ്(Beast movie) തിയറ്ററുകളിൽ എത്തി കഴിഞ്ഞു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിജയുടെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററായിരിക്കും ബീസ്റ്റ് എന്ന പ്രതികരണവുമായി ആദ്യ ഷോ കണ്ടിടറങ്ങിയ ചില പ്രേഷക‍ർ രം​ഗത്തെത്തുമ്പോഴും ചിത്രം നിരാശപ്പെടുത്തിയെന്നാണ് മറ്റൊരു വിഭാ​ഗം പ്രതികരിക്കുന്നു. വിജയ് ആരാധകർ ബീസ്റ്റ് ആഘോഷമാക്കുന്നതിനിടെ നടന്റെ പ്രതിമ നിർമ്മിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു കമ്പനി. 

Beast Movie Review : 'രക്ഷകന്‍' റീലോഡഡ്; 'ബീസ്റ്റ്' റിവ്യൂ

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഒരു ഇലക്ട്രോണിക് കമ്പനിയാണ് വിജയ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 'ബീസ്റ്റ്' ലുക്കിലാണ് പ്രതിമ ഉള്ളത്. നാല് ലക്ഷത്തോളം രൂപയാണ് പ്രതിമയുടെ നിർമ്മാണ ചെലവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

Scroll to load tweet…

പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു.

Scroll to load tweet…

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Scroll to load tweet…