'ഭോലാ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ അജയ് ദേവ്‍ഗണിന്റേതായി പ്രദര്‍ശനത്തിനെത്തിയത്.

ബോളിവുഡില്‍ സ്ഥിരം ഗ്യാരണ്ടിയുള്ള ഒരു താരമാണ് അജയ് ദേവ്‍ഗണ്‍. അജയ് ദേവ്‍ഗണ്‍ ചിത്രമായി ഏറ്റവും ഒടുവില്‍ 'ഭോലാ'യാണ് പ്രദര്‍ശനത്തിന് എത്തിയിരുന്നത്. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് നേടാനായിരുന്നു. അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വികാസ് ബഹ്‍ല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജയ് ദേവ്‍ഗണ്‍ നായകനാകുന്നത്. ഒരു സൂപ്പര്‍നാച്ച്വറല്‍ ത്രില്ലര്‍ ചിത്രമായിട്ടാകും ഇത് ഒരുക്കുക. അടുത്ത മാസം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാനാണ് ആലോചന. അജയ് ദേവ്‍ഗണ്‍ ഫിലിം, പനോരമ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാകും നിര്‍മാണം.

അജയ് ദേവ്‍ഗണിന്റെ 'ഭോലാ' എന്ന ചിത്രം ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നായിരുന്നു നിർമാണം. അമലാ പോളിന്റെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയുമുണ്ടായിരുന്നു. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരുന്നത്. അജയ് ദേവ്‍ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

'ദൃശ്യം 2'വാണ് അജയ് ദേവ്‍ഗണ്‍ നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയത്. ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടുന്നത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂഷൻ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. 'ദൃശ്യം' ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്‍ഗണ്‍ തന്നെയായിരുന്നു നായകൻ.

Read More: 'കിംഗ് ഓഫ് കൊത്ത', അപ്‍ഡേറ്റ് പുറത്തുവിട്ട് നായകൻ ദുല്‍ഖര്‍

YouTube video player