'വാതില്‍' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
വിനയ് ഫോര്‍ട്ട് നായകനാകുന്ന പുതിയ ചിത്രമാണ് 'വാതില്‍'. സര്‍ജു രമാകാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷംനാദ് ഷബീര്‍ തിരക്കഥ എഴുതുന്നു. അനു സിത്താര നായികയാകുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
കൃഷ്‍ണ ശങ്കര്‍, മെറിൻ ഫിലിപ്പ് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. വിനായക് ശശികുമാർ,സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു. മനേഷ് മാധവന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജോണ്‍കുട്ടിയാണ് എഡിറ്റര്‍. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറിൽ "വാതിൽ തിയറ്ററുകളില്‍ പ്രദർശനത്തിനെത്തുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ-റഷീദ് മസ്‍താൻ, പരസ്യക്കല-യെല്ലോ ടൂത്ത്‍സ്,വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.
വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് ടി കെ രാജീവ്‍കുമാറിന്റെ സംവിധാനത്തിലുള്ള 'ബര്‍മുഡ'യാണ്. നവംബര്‍ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ൻ നിഗമാണ് നായകനായി അഭിനയിക്കുന്നത്. സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'ബർമുഡ' നിർമിച്ചിരിക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടെ രചനയില്‍ വൻതാരനിര അണിനിരക്കുന്ന ചിത്രം ആസ്വാദകരെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്നതാണ്. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. അഴകപ്പൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷെയ്‍ലീ കൃഷന്‍, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. 'ഇന്ദുഗോപന്‍' എന്ന കഥാപാത്രത്തെ ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുമ്പോള്‍ 'ഇൻസ്‍പെക്ടര്‍ ജോഷ്വ'യായിട്ടാണ് വിനയ് ഫോര്‍ട്ട് അഭിനയിക്കുന്നത്. മോഹൻലാൽ 'ബർമുഡ'ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു.
Read More: കല്‍ക്കി ട്രസ്റ്റിന് ഒരു കോടി നല്‍കി 'പൊന്നിയിൻ സെല്‍വൻ' നിര്‍മാതാക്കള്‍
