കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചുവെന്ന് നടൻ വിനായകൻ. ആര്‍എസ്എസ്സിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്നും വിനായകൻ പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകൻ ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാൻ ഇടതുപക്ഷ സഹയാത്രികനാണ്.  എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാൻ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറും- വിനായകൻ പറഞ്ഞു.  ബിജെപി മുന്നോട്ടുവയ്‍ക്കുന്ന രാഷ്‍ട്രീയം നമ്മുടെ നാട്ടില്‍ നടക്കില്ലെന്നുമാണ് വിനായകൻ പറയുന്നത്. നമ്മള്‍ മിടുമിടുക്കൻമാരല്ലേ. അത് തെരഞ്ഞെടുപ്പില്‍ കണ്ടതല്ല. ഞാൻ അള്‍ട്ടിമേറ്റ് രാഷ്‍ട്രീയക്കാരനാണ്. പക്ഷേ എന്റെ പരിപാടി അഭിനയിക്കുക മാത്രമാണ്. പക്ഷേ എന്തിനെക്കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് ജീവിക്കുന്നത് എന്നുവരെ എനിക്ക് ചോദ്യമുണ്ട്- വിനായകൻ പറയുന്നു.