ബാവ എന്ന കഥാപാത്രത്തെയാണ് മണികണ്ഠൻ അവതരിപ്പിക്കുന്നത്. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്‘. തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്. ഇപ്പോഴിതാ ചിത്രത്തിൽ നടൻ മണികണ്ഠൻ ആചാരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് വിനയൻ. 

ബാവ എന്ന കഥാപാത്രത്തെയാണ് മണികണ്ഠൻ അവതരിപ്പിക്കുന്നത്. പോസ്റ്റാറിനൊപ്പം ഒരു കുറിപ്പും വിനയൻ പങ്കുവെച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയാണ് ബാവ. ചെമ്പൻ വിനോദാണ് കൊച്ചുണ്ണിയുടെ വേഷം ചെയ്യുന്നത്. കുതിരയോട്ടവും സംഘട്ടനവുമൊക്കെ സ്വതസിദ്ധമായ ശൈലിയിൽ മണികണ്ഠൻ മനോഹരമാക്കിയിട്ടുണ്ടെന്നും വിനയൻ കുറിക്കുന്നു. 

വിനയന്റെ വാക്കുകൾ

പത്തൊൻപതാം നൂറ്റാണ്ടിൻെറ ആറാമത്തെ character poster ഇന്നു റിലീസ് ചെയ്യുകയാണ്.. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ബൃഹത്തായ ചരിത്ര സിനിമയിൽ ഇനിയും അൻപതോളം കഥാപാത്രങ്ങൾ വേറെയുണ്ട്... ഏവർക്കും പ്രിയങ്കരനായ നടൻ മണികണ്ഠൻ ആചാരി അവതരിപ്പിക്കുന്ന ബാവ എന്ന കഥാപാത്രത്തെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയാണ് ബാവ. ചെമ്പൻ വിനോദാണ് കൊച്ചുണ്ണിയുടെ വേഷം ചെയ്യുന്നത്. തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന തസ്കര വീരൻ കൊച്ചുണ്ണിക്കു വേണ്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറായ അനുയായികളിൽ പ്രധാനി ആയിരുന്ന ബാവ തികഞ്ഞ അഭ്യാസിയും മനോധൈര്യമുള്ളവനും ആയിരുന്നു. കായംകുളം കൊച്ചുണ്ണിയേപ്പറ്റി നമ്മൾ ഇതുവരെ കേട്ട അതിശയോക്തി നിറഞ്ഞ കഥകളിൽ നിന്നും.. കണ്ട സിനിമകളിൽ നിന്നും.. വ്യത്യസ്തമായി ഇന്നേവരെ ആരും പറയാത്ത യാഥാർത്ഥ്യത്തിലേക്കു പോകുമ്പോൾ അവിടെ ബാവ എന്ന തസ്കരനും ഏറെ പ്രസക്തിയുണ്ട്... കുതിരയോട്ടവും സംഘട്ടനവുമൊക്കെ സ്വതസിദ്ധമായ ശൈലിയിൽ മണികണ്ഠൻ മനോഹരമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona