Asianet News MalayalamAsianet News Malayalam

കാര്‍ത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന 'രേഖ'; രസിപ്പിച്ച് ടീസർ, റിലീസ് ഫെബ്രുവരിയിൽ

നർമ്മത്തിനും പ്രാധാന്യം നൽകുന്ന ഫാമിലി എന്റർടെയ്നർ ആണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. 

Vincy Aloshious movie Rekha Official Teaser
Author
First Published Jan 22, 2023, 9:38 PM IST

മിഴ് സിനിമാ സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന മലയാള സിനിമ രേഖയുടെ ടീസർ റിലീസ് ചെയ്തു. വിൻസി അലോഷ്യസും ഉണ്ണി ലാലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള ഏറെ രസകരമായി ടീസർ ആണ് പുറത്തുവിട്ടിരിക്കുന്നത്. നർമ്മത്തിനും പ്രാധാന്യം നൽകുന്ന ഫാമിലി എന്റർടെയ്നർ ആണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. 

ജിതിൻ ഐസക് തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന രേഖ ഫെബ്രുവരി 10ന് തിയറ്ററുകളിൽ എത്തും. രേഖയുടെ എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് ആണ് നിർവഹിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് എസ്കേപ്പ് മീഡിയം, മിലൻ വി എസ്, നിഖിൽ വി എന്നിവരാണ്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. 

കാർത്തിക് സുബ്ബരാജ്, കാർത്തികേയൻ സന്താനം, നിതിൻ മാർട്ടിൻ എന്നിവരുടെ പങ്കാളിത്തത്തില്‍ ചെന്നൈ  ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ്. പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട് തമിഴിൽ ഏഴ് സിനിമകളും നാലു വെബ് സീരീസുകളും പൂർത്തിയാക്കിയ സ്റ്റോൺ ബെഞ്ച് വ്യത്യസ്തമായ പ്രമേയങ്ങളുമായാണ് മലയാളത്തിലേക്കും എത്തുന്നത്.

അറ്റന്‍ഷന്‍ഷന്‍ പ്ലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിതിൻ. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥൻ, ജോബിൻ പോൾ,  ജിക്കി പോൾ, ആതിര കല്ലിങ്ങൽ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അറ്റന്‍ഷന്‍ഷന്‍ പ്ലീസ് നെറ്റ്ഫ്ലിക്സില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു

അതേസമയം, 'ജി​ഗർതണ്ട ഡബിൾ എക്സ്'  ആണ് കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തില്‍ റിലീസിന് ഒരുങ്ങുന്നത്. എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മഹാന്‍ എന്ന ചിത്രമാണ് കാര്‍ത്തിക് സുബ്ബരാജിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിക്രവും മകന്‍ ധ്രുവും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററുകളില്‍ വേണ്ടത്ര ശോഭിക്കാന്‍ ആയില്ല. 

Follow Us:
Download App:
  • android
  • ios