ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ അടക്കം വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും. 

കൊച്ചി: 'അരവിന്ദന്റെ അതിഥികൾ' എന്ന വൻവിജയത്തിന് ശേഷം എം മോഹനൻ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു. ഗോദക്ക് ശേഷം രാകേഷ് മണ്ടോടി എഴുതിയ, മഹാസുബൈർ വർണച്ചിത്രയുടെ ബാനറിൽ നിർമിക്കുന്ന 'ഒരു ജാതി ജാതകം'. ജൂലൈലാണ് ചിത്രീകരണം തുടങ്ങുന്നു

ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ അടക്കം വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും. വിശ്വജിത് ഒടുക്കത്തിലാണ് ഛായഗ്രാഹകന്‍. രഞ്ജൻ എബ്രഹാം എഡിറ്റിംഗ്. ഗുണ ബാലസുബ്രമണ്യം സംഗീതം. ജോസഫ് നെല്ലിക്കൽ ആര്‍ട്ട്. മനു മഞ്ജിത്ത് വരികള്‍. ഷാജി പുൽപള്ളി ചമയം. സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരം.ഷമീജ് കൊയിലാണ്ടി നിര്‍മ്മാണ നിയന്ത്രണം. പ്രേമംലാൽ പട്ടാഴി സ്റ്റില്‍സ്. വര്‍ണ്ണ ചിത്ര വിതരണം തുടങ്ങിയവരാണ് അണിയറയില്‍. 

'ഹാപ്പിയാക്കി വയ്ക്കുന്ന ടെക്നിക്കുമായി പാച്ചു വരുന്നു' :'പാച്ചുവും അത്ഭുതവിളക്കും' ടീസര്‍

യാഷിന്‍റെ അടുത്ത പടം ഗീതു മോഹന്‍ദാസുമായി ചേര്‍ന്ന്? അഭ്യൂഹങ്ങള്‍ പരക്കുന്നു.!