നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കുറുക്കന്‍'.

തിയറ്ററുകളിൽ ചിരി പടർത്തി 'കുറുക്കൻ' ഗംഭീരമായി പ്രദർശനം തുടരുന്നു. കൗശലക്കാരനായ കുറുക്കൻ ആരെന്നറിയാനും കുറുക്കന്റെ കൗശലങ്ങൾ കാണാനുമായി പ്രേക്ഷകരെത്തുമ്പോൾ തിയറ്ററുകളിൽ ആവേശമാകുക ആണ്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന കുറുക്കന്‍ വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്.

നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കുറുക്കന്‍'. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിർമ്മിച്ചത്. ഒരു മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ചിത്രമാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

നേർക്കുനേർ ആസിഫ് അലിയും സണ്ണി വെയ്നും; 'കാസർഗോൾഡ്' തിയറ്ററുകളിലേക്ക്

ജിബു ജേക്കബ് ആണ് ഛായാഗ്രഹണം. തിരക്കഥ സംഭാഷണം നിർവഹിച്ചിരിക്കുന്നത് മനോജ് റാംസിംഗ് ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം പകർന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീന്‍, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി, പി ആർ ഓ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്‌, സ്റ്റിൽ പ്രേംലാൽ പട്ടാഴി, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‌സ്ക്യുറ, ഡിസൈൻസ് കോളിൻസ് ലിയോഫിൽ, വിതരണം വർണ്ണചിത്ര ബിഗ് സ്ക്രീൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..