ആക്ഷനും സസ്പെന്‍സും ത്രില്ലറും ഒക്കെ നിറഞ്ഞ പുതുമയുള്ള ശൈലിയാണ് ഈ സിനിമയുടേത്. 

രത്ത് അപ്പാനി നായകനാകുന്ന മിഷൻ സി എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.'പ്രതി പ്രണയത്തിലാണ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രൈം ത്രില്ലറായാണ് ഒരുങ്ങുന്നത്. 

വാഗമണ്ണിന്‍റെ പശ്ചാത്തലത്തില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മലയാള സിനിമയില്‍ പൊതുവെ കണ്ടിട്ടുള്ള പൊലീസ് കഥകളോ കുറ്റാന്വേഷണ രീതികളോ അല്ല ഈ ചിത്രത്തിലുള്ളത്. വളരെ വ്യത്യസ്തമായ പ്രമേയവും സമീപനങ്ങളുമാണ് പുതിയ ചിത്രത്തിന്‍റേതെന്ന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു. 

ആക്ഷനും സസ്പെന്‍സും ത്രില്ലറും ഒക്കെ നിറഞ്ഞ പുതുമയുള്ള ശൈലിയാണ് ഈ സിനിമയുടേത്. പൊലീസ് സ്റ്റോറിയിലൂടെയാണ് കഥ സഞ്ചരിക്കുന്നതെങ്കിലും സാമൂഹികമായ ചില പ്രശ്നങ്ങളും മനുഷ്യന്‍റെ നിസ്സഹായതകളും അതിജീവനങ്ങളുമൊക്കെ ചിത്രം ഒപ്പിയെടുക്കുന്നുണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. വിനോദ് ഗുരുവായൂരിനൊപ്പം മുരളി ഗിന്നസും തിരക്കഥയില്‍ പങ്കുചേരുന്നുണ്ട്. താരനിര്‍ണ്ണയം പൂര്‍ത്തിയായി കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona