നടി അനുഷ്‍ക ശര്‍മ അമ്മയാകാൻ ഒരുങ്ങുകയാണ്. ഗർഭകാലത്തിന്റെ സന്തോഷം പങ്കുവെച്ച് അനുഷ്‍ക ശര്‍മ ഷെയര്‍ ചെയ്‍ത ഫോട്ടോയ‍്ക്ക് വിരാട് കോലി എഴുതിയ കമന്റ് ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

കുഞ്ഞിന്റെ സ്‍പര്‍ശനം അറിയാനെന്നവണ്ണം വയറില്‍ കൈ ചേര്‍ത്തുപിടിച്ചിരിക്കുന്ന അനുഷ്‍ക ശര്‍മയെയാണ് ഫോട്ടോയില്‍ കാണുന്നത്. നിങ്ങളിൽ ജീവന്റെ സൃഷ്‍ടി അനുഭവിക്കുന്നതിനേക്കാൾ യഥാർഥവും വിനീതവുമായ മറ്റൊന്നുമില്ല എന്ന് ക്യാപ്ഷ‍നും എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിൽ എന്നായിരുന്നു കോലിയുടെ കമന്റ്. കുഞ്ഞിനെ കാത്തിരിക്കുകയാണ് വിരാട് കോലി. കുഞ്ഞ് പിറക്കാൻ പോകുന്ന കാര്യം കഴിഞ്ഞ മാസമാണ് വിരാട് കോലിയും അനുഷ്‍ക ശര്‍മയും അറിയിച്ചത്.