വെള്ള ടീ ഷര്‍ട്ട് ധരിച്ചിരിക്കുന്ന ഫോട്ടോയാണ് വിരാട് കോലി ഷെയര്‍ ചെയ്‍തിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് അനുഷ്‍ക ശര്‍മ്മയും വിരാട് കോലിയും. ഇരുവരും ആരാധകര്‍ക്കായി വിശേഷങ്ങളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുമുണ്ട്. ഫോട്ടോകള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വിരാട് കോലിയുടെ പുതിയൊരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതും അനുഷ്‍ക ശര്‍മ്മ എടുത്ത ഫോട്ടോ.

View post on Instagram

വെള്ള ടീ ഷര്‍ട്ട് ധരിച്ചിരിക്കുന്ന ഫോട്ടോയാണ് വിരാട് കോലി ഷെയര്‍ ചെയ്‍തിരിക്കുന്നത്. അനുഷ്‍ക ശര്‍മ്മയുടെ പേരിന്റെ ആദ്യത്തെ അക്ഷരവും. അതും ഹൃദയത്തിന്റെ ചിഹ്‍നത്തില്‍. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് ലൈക്കുമായി എത്തിയിരിക്കുന്നത്. വിരാട് കോലിയുടെയും അനുഷ്‍ക ശര്‍മ്മയുടെ പ്രണയത്തെക്കുറിച്ചും ആരാധകര്‍ കമന്റുകളില്‍ പറയുന്നു.