വിഷ്‍ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ബിജു മേനോൻ.
ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 'മേപ്പടിയാൻ' ഫെയിം വിഷ്‍ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. വിഷ്‍ണു മോഹൻ തന്നെയാണ് തിരക്കഥയും, അനു മോഹൻ, നിഖില വിമല്‍, ഹക്കിം ഷാജഹാൻ തുടങ്ങിയവരും ബിജു മേനോന്റെ ഒപ്പം പേരിടാത്ത ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ട്.
പ്ലാൻ ജെ സ്റ്റുഡിയോസുമായി ചേര്‍ന്ന് ചിത്രത്തിന്റെ നിര്‍മാണത്തില്‍ ജോമോൻ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം വിഷ്‍ണു മോഹനും പങ്കാളിയാകുന്നു. അശ്വിൻ ആര്യനാണ് സംഗീത സംവിധാനം. ജോമോൻ ടി ജോണാണ് ഛായാഗ്രാഹണം, ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
'നടന്ന സംഭവം' എന്ന പുതിയ ചിത്രത്തിലും ബിജു മേനോൻ നായകനാകുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരുക്കുന്നത് വിഷ്‍ണു നാരായണനാണ്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി എന്നിവരും 'നടന്ന സംഭവ'ത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
ബിജു മേനോൻ വേഷമിട്ടതില്‍ ഒടുവിലെത്തിയ ചിത്രം 'തങ്കം' ആണ്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. 'തങ്കം' എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ബിജു മേനോനൊപ്പം തങ്കം എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുള്ളത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്. കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്. 'തങ്കം' എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്.
Read More: മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്
