ചിത്രം ഓ​ഗസ്റ്റ് 5ന് തിയറ്ററുകളിൽ എത്തും. 

വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍ (Vishnu Unnikrishnan), ജോണി ആന്‍റണി (Johny Antony) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി സി അഭിലാഷ് (V C Abhilash) സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസി'ന്‍റെ (Sabaash Chandrabose) ടീസര്‍ പുറത്തെത്തി. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ളതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. 

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത്ത് പുരുഷന്‍ ആണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. ചിത്രം ഓ​ഗസ്റ്റ് 5ന് തിയറ്ററുകളിൽ എത്തും. 

ഇര്‍ഷാദ്, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, ബാലു, അതിഥി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പനാണ് നിര്‍മ്മാണം. കലാസംവിധാനം സാബുറാം, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, ഡിഐ ശ്രിക് വാര്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, നൃത്തസംവിധാനം സ്പ്രിംഗ്, സംഘട്ടനം ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി.

Agent teaser : തെലുങ്കില്‍ വിസ്‍മയിപ്പിക്കാൻ മമ്മൂട്ടി, 'ഏജന്റി'ന്റെ ടീസറെത്തി

മോഹന്‍ലാല്‍ നായകനാവുന്ന ബി​ഗ് ബജറ്റ് ചിത്രവുമായി അനൂപ് സത്യന്‍

വരനെ ആവശ്യമുണ്ട് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അനൂപ് സത്യന്‍ (Anoop Sathyan). സുരേഷ് ​ഗോപി- ശോഭന ജോഡിയെ വീണ്ടരം സ്ക്രീനിലെത്തിച്ച ചിത്രം സാമ്പത്തിക വിജയവുമായിരുന്നു. ദുല്‍ഖര്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ കരിയറിലെ രണ്ടാം ചിത്രത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് അനൂപ്. മോഹന്‍ലാല്‍ (Mohanlal) ആണ് ചിത്രത്തിലെ നായകന്‍.

അനൂപിന്‍റെ ഇരട്ട സഹോദരനും സംവിധായകനുമായ അഖില്‍ സത്യനാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ ആദ്യമായി പങ്കുവച്ചത്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യയിലെ മറ്റൊരു പ്രധാന താരവും അഭിനയിക്കുമെന്നും അഖില്‍ പറയുന്നു- വളരെ രസകരമായ, വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഒരു ചിത്രവുമായി വരികയാണ് അനൂപ്. കംപ്ലീറ്റ് ആക്റ്ററിനൊപ്പം ഇന്ത്യയിലെ എക്കാലത്തെയും പ്രിയ നടന്മാരില്‍ ഒരാളെയും അഭിനയിപ്പിക്കാന്‍ ഒരുങ്ങുകയുമാണ് അനൂപ്, അഖില്‍ സത്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.