വിഷ്‍ണു വിശാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് വിഷ്‍ണു വിശാല്‍. നവാഗതനായ പ്രവീണ്‍ കെയാണ് സംവിധാനം. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്. വിഷ്‍ണു വിശാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
വിഷ്‍ണു വിശാലിന് ജന്മദിന ആശംസകളുമായാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജനും ശെല്‍വരാഘവനും 'ആര്യനി'ല്‍ വിഷ്‍ണു വിശാലിന് ഒപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.. വിഷ്‍ണു സുഭാഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന 'ആര്യൻ' എപ്പോഴായിരിക്കും റിലീസ് ചെയ്യുകയെന്ന് വ്യക്തമാക്കിയിട്ടില്ല
മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ മഞ്‍ജിമ മോഹനും പ്രധാനപ്പെട്ട കഥാപാത്രമായി വേഷമിട്ട് വിഷ്‍ണു വിശാല്‍ നായകനായ 'എഫ്ഐആര്‍' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോര്‍ട്ടും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമായ 'ലാല്‍ സലാ'മില്‍ പ്രധാന വേഷത്തില്‍ എത്തുന്നതും വിഷ്‍ണു വിശാലാണ്.
അടുത്തിടെ 'ഗാട്ട കുസ്‍തി' എന്ന ചിത്രം വിഷ്‍ണു വിശാലില്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയത് വൻ വിജയമായി മാറിയിരുന്നു. ചെല്ല അയ്യാവു സംവിധാനം ചെയ്‍ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്‍പോര്‍ട്സ്‍ ഡ്രാമയായിരുന്നു. ഐശ്വര്യ ലക്ഷ്‍മി നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം റിച്ചാര്‍ഡ് എം നാഥൻ ആണ് നിര്‍വഹിച്ചിരുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തിയത്.
Read More: 'ദളപതി 68'ന്റെ ഓഡിയോ, തമിഴ് സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ്
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്
