സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യയുടേതായി ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ സൂര്യയും ക്രിക്കറ്റര്‍ സച്ചിൻ ടെല്‍ഡുല്‍ക്കറും കണ്ടുമുട്ടിയപ്പോള്‍ എടുത്ത ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. നടൻ സൂര്യയെ കണ്ടതിനെ കുറിച്ച് വാചാലനായിരിക്കുകയാണ് ഇപ്പോള്‍ സച്ചിൻ. സച്ചിൻ ആരാധകരോട് സംവദിക്കവേയാണ് സൂര്യയുമായി സംസാരിച്ചതിനെ കുറിച്ച് പറഞ്ഞത്. നടൻ സൂര്യയും താനും സംസാരിക്കുമ്പോള്‍ തുടക്കത്തില്‍ നാണംകുണുങ്ങികളായിരുന്നുവെന്ന് സച്ചിൻ പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും തുടക്കത്തിൽ വളരെ നാണംകുണുങ്ങികളായിരുന്നു. പരസ്‍പരം ശല്യപ്പെടുത്താൻ ആഗ്രഹിച്ചില്ല. തങ്ങള്‍ പക്ഷേ അവസാനം ഒരു നല്ല സംഭാഷണം നടത്തിയെന്നും സച്ചിൻ പറഞ്ഞു. സൂര്യയും സച്ചിനും ഒന്നിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയും അതിനെ കുറിച്ച് പറയാൻ ഒരു ആരാധകൻ ആവശ്യപ്പെടുകയും ചെയ്‍തപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം മനസ് തുറന്നത്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമായ 'കങ്കുവാ'യാണ് സൂര്യ നായകനായി പ്രേക്ഷകര്‍ ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് സൂര്യയുടെ പുതിയ ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സാണ്.
സൂര്യ നായകനാകുന്ന ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചിരിക്കുന്നത് മൂവീ ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തത് ചര്‍ച്ചയായിരുന്നു. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം വൻ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ കങ്കുവായ്‍ക്കായി കാത്തിരിക്കുന്നതും. സിരുത്തൈ ശിവ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വെട്രി പളനിസാമിയാണ്. സൂര്യയുടെ പുതിയ ചിത്രത്തില്‍ ദിഷാ പതാനിയാണ് നായികയായി എത്തുന്നത്.
Read More: 'റിനോഷിന്റെ യഥാര്‍ഥ മുഖം ഇതല്ല', തുറന്നുപറഞ്ഞ് ഗോപിക
