മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തിൽ സംശയങ്ങളുമായി കുടുംബം. മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പ്രതികരിച്ചു. മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സുശാന്തിന്‍റെ അമ്മാവൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. 

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‍പുത് മരിച്ച നിലയില്‍

മുംബൈയിലെ ബാന്ദ്രയിൽ സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിലാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തുമണിക്കും ഒരുമണിക്കുമിടയിലാണ് സുശാന്തിന്‍റെ മരണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ ജോലിക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. ബാന്ദ്ര പൊലീസ് രണ്ടരയോടെ ഫ്ലാറ്റിൽ എത്തിയ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും തന്നെ കണ്ടെടുക്കാൻ സാധിച്ചിട്ടില്ല എന്നാണ് പൊലീസിന്‍റെ പ്രതികരണം. 

അതേ സമയം സുശാന്തിന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് മുംബൈ ജുഹുവിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. രാവിലെ പതിനൊന്നരയോടെയാണ് സംസ്കാര ചടങ്ങുകൾ. സുശാന്തിന്റെ അച്ഛൻ അടക്കം കുടുംബാംഗങ്ങൾ പട്നയിൽ നിന്ന് രാവിലെ മുംബയിലെത്തും. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മുംബൈ കൂപ്പർ ആശുപത്രിയിൽ ആണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ സ്ഥിരീകരണം. 

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന മണിക്കൂറുകൾ ഇങ്ങനെ