ബോളിവുഡിലെ മുൻനിര നായികയാണ് പ്രിയങ്ക ചോപ്ര. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍  ഇനി അടുത്ത സിനിമയേതെന്ന ചോദ്യത്തിന്  പ്രിയങ്ക ചോപ്രയുടെ മറുപടിയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. കൃത്യമായി ഏതെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞിട്ടില്ല. എന്നാല്‍ 'അടുത്ത വര്‍ഷം' എന്ന സൂചനയാണ് പ്രിയങ്ക ചോപ്ര നല്‍കിയിരിക്കുന്നത്.

സാമൂഹ്യമാധ്യമത്തില്‍ ആരാധരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു പ്രിയങ്ക ചോപ്ര. അടുത്ത ബോളിവുഡ് സിനിമയേതെന്ന് ഒരാള്‍ ചോദിച്ചു. 'അടുത്ത വര്‍ഷം' എന്ന് മാത്രമായിരുന്നു പ്രിയങ്ക ചോപ്രയുടെ മറുപടി. ഏറ്റവും ഒടുവില്‍ പ്രിയങ്ക ചോപ്രയുടേതായി പ്രദര്‍ശനത്തിന് എത്തിയ ഹിന്ദി ചിത്രം വൈറ്റ് ടൈഗര്‍ ആയിരുന്നു. മെട്രിക്സ് എന്ന ഹോളിവുഡ് ചിത്രമായിരിക്കും അടുത്തതായി പ്രിയങ്ക ചോപ്രയുടേതായി പ്രദര്‍ശനത്തിന് എത്തുക. ടെക്സ്റ്റ് ഫോര്‍ എന്ന ഹോളിവുഡ് ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ചലച്ചിത്ര - ടെലിവിഷന്‍   താരമായ   സാം ഹ്യൂഗനും  പ്രമുഖ കനേഡിയന്‍   ഗായികയായ  സെലീന്‍  ഡിയോണും ടെക്സ്റ്റ് ഫോര്‍ യു എന്ന  ചിത്രത്തിലുണ്ട്.

ലണ്ടനിലാണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണം.