വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രം 'ലിയോ'യുടെ തിരക്കിലാണ് ലോകേഷ് കനകരാജ്.

തമിഴകത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെ പ്രിയങ്കരനായ സംവിധായകനാണ് ലോകേഷ് കനകരാജ്. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് ലോകേഷ് കനകരാജ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. ലോകേഷ് കനകരാജിന്റെ പുതിയ ഓരോ സിനിമകള്‍ക്കുമായി കാത്തിരിക്കുകയുമാണ് ആരാധകര്‍. അജിത്തിനെ നായകനാക്കിയുള്ള സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ലോകേഷ് കനകരാജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

'മാസ്റ്റര്‍' എന്ന വമ്പൻ ചിത്രത്തിന് ശേഷം വിജയ്‍യെ നായകനാക്കി 'ലിയോ' ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ലോകേഷ് കനകരാജ്. രജനികാന്ത് നായകനാകുന്ന 'തലൈവര്‍ 171' സംവിധാനം ചെയ്യുന്നതും ലോകേഷ് കനകരാജാണ്. എന്നായിരിക്കും അജിത്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുക എന്നാണ് ലോകേഷ് കനകരാജിനോട് ഒരു ആരാധകരൻ ചോദിച്ചത്. എനിക്ക് ഒരു അവസരം കിട്ടിയാല്‍ താൻ തീര്‍ച്ചയായും ചെയ്യും എന്നായിരുന്നു ലോകേഷ് കനകരാജിന്റെ മറുപടി.

ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്‍ക്കായി സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് 'ലിയോ'യുടെ സംവിധായകൻ ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും 'ലിയോ'യില്‍ അഭിനയിക്കുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: 'കമ്പിത്തിരിയും മത്താപ്പുമായി ഞാൻ ആഘോഷിക്കുന്നു', ഫോട്ടോയുമായി അഭയ ഹിരണ്‍മയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക