പരീക്ഷാ ക്രമക്കേടിനെതിരെ മുംബൈയിൽ നടന്ന സമരത്തിനിടെ, പ്രതിഷേധക്കാരെ കൊണ്ടുപോയ പോലീസ് വാൻ തടഞ്ഞ് നടിയും മോഡലുമായ റിയ അഹിർ ശ്രദ്ധ നേടി. വിദ്യാർത്ഥിയല്ലെങ്കിലും അവർക്ക് വേണ്ടി നിലകൊണ്ട റിയയുടെ ധീരമായ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാവുകയും തടവിലാക്കിയവരെ മോചിപ്പിക്കാൻ കാരണമാവുകയും ചെയ്തു.

മുംബൈ: പരീക്ഷാ ക്രമക്കേടിൽ മുംബൈയിൽ നടന്ന സമരത്തിനിടെ, അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരുമായി പോയ പോലീസ് വാഹനം നടുറോഡിൽ തടഞ്ഞുനിർത്തി ശ്രദ്ധനേടിയ ഒരു പെൺകുട്ടിയുണ്ടായിരുന്നു. മുംബൈ ദാദറിലെ ശിവാജി പാർക്കിന് സമീപം റിയ പൊലീസ് വാനിന് മുന്നിൽ നിന്നായിരുന്നു യുവതി പ്രതിഷേധിച്ചത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത ദൃശ്യങ്ങളിൽ ഇവരെ ചുണക്കുട്ടി എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ വിദ്യാര്‍ത്ഥികൾക്ക് വേണ്ടി തെരുവിലിറങ്ങിയ ഇവര്‍ ആരാണെന്ന് പലര്‍ക്കും അറിയില്ല. നടിയും മോഡലും ഇൻഫ്ലുവൻസറുമാണഅ റിയ അഹിറാണ് ആ യുവതി.

ഇൻസ്റ്റഗ്രാമിൽ ലക്ഷത്തോളം ഫോളോവേഴ്‌സുള്ള പ്രശസ്ത നടിയും മോഡലും സംരംഭകയുമാണ് റിയ അഹിർ. 'ദിൽബര' എന്ന സംഗീത വീഡിയോയിലാണ് ഇവർ അവസാനം അഭിനയിച്ചത്. ഇതിനുപുറമേ സ്വന്തമായി വസ്ത്രങ്ങൾ കൈകൊണ്ട് നിർമ്മിച്ച് വിൽക്കുന്ന റിയാസത് എന്ന സ്വന്തം ബ്രാൻഡിന്റെ ഉടമ കൂടിയാണ് ഈ യുവതി. നീറ്റ് പരീക്ഷാ തട്ടിപ്പിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിന് നേരെ നടന്ന പൊലീസ് നടപടിയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് മുംബൈയിലെ ശിവാജി പാർക്ക്, ചൈത്യഭൂമി, ചെമ്പൂർ, ശിവസേന ഭവൻ എന്നിവിടങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും വൻ പ്രക്ഷോഭമാണ് നടന്നത്.

ഇതിനിടയിൽ ദാദറിലെ ശിവാജി പാർക്കിന് സമീപത്തുവെച്ച് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരുമായി പോയ പൊലീസ് വാനിന് മുന്നിൽ മഴയത്ത് ഹൂഡിയും തൊപ്പിയും ധരിച്ച് റിയ ഒറ്റയ്ക്ക് തടസ്സം നിൽന്നു. ധീരമായ നീക്കത്തിന് പിന്നാലെ ചുറ്റുമുള്ളവരും പിന്തുണയുമായി എത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒടുവിൽ വാനിലുണ്ടായിരുന്ന പ്രതിഷേധക്കാരെ മോചിപ്പിക്കാൻ ഇത് വഴിവെച്ചു. താൻ ഒരു വിദ്യാർത്ഥിയല്ലെങ്കിലും അവർക്കൊപ്പം നിലകൊള്ളുന്നുവെന്ന് റിയ അഹിർ പ്രതികരിച്ചു. പൊലീസ് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നില്ലെങ്കിൽ പൗരന്മാർ എന്ന നിലയിൽ തങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും, ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചത് തെറ്റാണെന്നും അവർ വ്യക്തമാക്കി. റിയയുടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ രോഹൻ ജോഷി ഉൾപ്പെടെയുള്ള നിരവധി പ്രമുഖരും നെറ്റിസൺസും ഇവരെ ചുണക്കുട്ടി എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി. സമരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 18 നും 22 നും ഇടയിൽ മുംബൈ പzeലീസ് 13 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 400 ഓളം പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.